കിലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; അഭിമുഖം തിങ്കളാഴ്ച

 
Career

കിലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; അഭിമുഖം തിങ്കളാഴ്ച

ഉദ്യോഗാര്‍ഥികള്‍ ജെന്‍ഡര്‍ സ്റ്റഡീസ്/വിമണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നെറ്റ് അഥവാ പിഎച്ച്ഡി. യോഗ്യത ഉള്ളവരുമായിരിക്കണം.

MV Desk

തൃശൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെ പ്രവര്‍ത്തിച്ചുവരുന്ന കില കോളെജ് ഒഫ് ഡിസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ലോക്കല്‍ ഗവേണൻസ്, ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് നേരിട്ടുള്ള അഭിമുഖം നടത്തുന്നു. നാലുവര്‍ഷ യു.ജി. പ്രോഗ്രാമായ ബി.എ. ജെന്‍ഡര്‍ ആന്‍റ് ഡവലപ്‌മെന്‍റ് സ്റ്റഡീസ് കോഴ്‌സിലേക്കാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്.

ഉദ്യോഗാര്‍ഥികള്‍ ജെന്‍ഡര്‍ സ്റ്റഡീസ്/വിമണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നെറ്റ് അഥവാ പിഎച്ച്ഡി. യോഗ്യത ഉള്ളവരുമായിരിക്കണം.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകൾ, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ എന്നിവ സഹിതം ജൂലൈ 20ന്(തിങ്കള്‍) രാവിലെ 10.30ന് കില കോളേജില്‍ നേരിട്ട് ഹാജരാകണം.വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:- 0487-2207403, 9633369022, വെബ് സൈറ്റ്:- https://www.kila.ac.in/cdlg/, www.kila.ac.in.

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ