Career

മൂക്കന്നൂർ ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റൂട്ടിൽ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ നേതൃത്വത്തിൽ തൊഴിൽമേള

കൂടുതൽ വിവരങ്ങൾക്കായി 0484-2427494 നമ്പറിൽ ബന്ധപ്പെടുക

MV Desk

അങ്കമാലി: എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്‍ററിന്‍റെയും മൂക്കന്നൂർ ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും സഹകരണത്തോടെ നാളെ മൂക്കന്നൂർ ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റൂട്ടിൽ വച്ച് ജോബ് ഫെയർ ഉദ്യോഗ് 2023 സംഘടിപ്പിക്കുന്നു.

2000 അധികം തൊഴിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ്, നിപ്പോൺ ടൊയോട്ട, എൽ.ഐ.സി, റിനൈ മെഡിസിറ്റി, മലയാളം ടാറ്റ തുടങ്ങി പ്രമുഖരായ 35 ഉദ്യോഗദായകർ ജോബ് ഫെയറിൽ പങ്കെടുക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ NCS Portal 08 Events & Job Fairs എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി 0484-2427494 നമ്പറിൽ ബന്ധപ്പെടുക എന്ന് കാക്കനാട് ജില്ലാ എംപ്ലോയമെന്‍റ് ഓഫീസർ അറിയിച്ചു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്