.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ലിമിറ്റഡിന്റെ ഗോഹട്ടി, ദിഗ്ബോയ്, ബൻഗായ്ഗാവ് (ആസാം), ബറൗണി (ബീഹാർ), വഡോദര (ഗുജറാത്ത്), ഹൽഡിയ (ബംഗാൾ), മഥുര (യുപി), പാനിപ്പത്ത് (ഹരിയാന), പാരദ്വീപ് (ഒഡീഷ) റിഫൈനറികളിൽ 1720 ട്രേഡ്/ടെക്നീഷൻ അപ്രന്റിസ് ഒഴിവ്. 12 വർഷ പരിശീലനം.
ഓണ്ലൈൻ അപേക്ഷ നവംബർ 20 വരെ. പ്രായം: 18-24. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: ചട്ടപ്രകാരം.
തസ്തിക, വിഭാഗം, യോഗ്യത
ട്രേഡ് അപ്രന്റിസ് അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ട്രേഡ് അപ്രന്റിസ്-ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐടിഐ ഫിറ്റർ കോഴ്സും.
ട്രേഡ് അപ്രന്റിസ് ബോയ്ലർ (മെക്കാനിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ടെക്നീഷൻ അപ്രന്റിസ് (കെമിക്കൽ): 3 വർഷ കെമിക്കൽ എൻജിനിയറിംഗ്/പെട്രോകെമിക്കൽ എൻജിനിയറിംഗ്/ കെമിക്കൽ ടെക്നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നീഷൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നീഷൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നീഷൻ അപ്രന്റിസ് (ഇൻസ്ട്രുമെന്റേഷൻ): 3 വർഷ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എൻജിനിയറിംഗ് /അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ് സെക്രട്ടേറിയൽ അസിസ്റ്റന്റ്: 3 വർഷ ബിഎ/ബിഎസ്സി/ബികോം.
ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ്: 3 വർഷ ബികോം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.
ട്രേഡ് അപ്രന്റിസ് ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും. പ്ലസ് ടു, ബിരുദം, ഡി പ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐടിഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതി. www.iocl.com