ജർമനിയിൽ കേരള നഴ്സുമാർക്ക് അവസരം.

 

file image

Career

ജർമനിയിൽ 100 നഴ്സുമാരുടെ ഒഴിവ്

ജർമനിയിലെ വിവിധ ആശുപത്രികളില്‍ 100 നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

Thiruvananthapuram Bureau

ജർമനിയിലെ വിവിധ ആശുപത്രികളിൽ 100 നഴ്സിങ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം. നഴ്സിങ്ങിൽ ബിരുദമോ പോസ്റ്റ് ബേസിക് ബിഎസ്സിയോ, കുറഞ്ഞത് രണ്ട് വർഷത്തെ ബെഡ്‌സൈഡ് പേഷ്യന്റ് കെയർ പരിചയവുമുള്ളവർക്ക് അവസരം. പ്രായപരിധി 36. 2026 മെയ് 21നകം ഓൺലൈൻ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് A1 മുതൽ B2 വരെ സൗജന്യ ജർമൻ പരിശീലനവും സ്കോളർഷിപ്പും ലഭിക്കും.

തിരുവനന്തപുരം: ജർമനിയിലെ വിവിധ ആശുപത്രികളിലേക്കുള്ള 100 നഴ്സിങ് ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഇന്‍ ഹെല്‍ത്ത്, ജര്‍മനി റിക്രൂട്ട്മെന്‍റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങിൽ ബിരുദമോ പോസ്റ്റ്‌ ബേസിക് ബാച്ചിലേഴ്സ് ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

പ്രായപരിധി 2026 മേയ് 31ന് 36 വയസ് കവിയരുത്. താത്പര്യമുള്ളവർക്ക് 2026 മെയ്‌ 21നകം നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദർശിച്ച് (www.norkaroots.kerala.gov.in) അപേക്ഷ നല്‍കാം. അപേക്ഷകർക്ക് ഐസിയു അല്ലെങ്കിൽ മെഡിക്കൽ സർജിക്കൽ വാർഡ്, ഓങ്കോളജി വാർഡ്, ന്യൂറോളജി വാർഡ്, ജീറിയാട്രിക് വാർഡ്, പ്രൈവറ്റ് വാർഡ്, മറ്റു അഡൾറ്റ് ഇൻപേഷ്യന്‍റ് വാർഡ് തുടങ്ങിയവയിൽ ബെഡ് സൈഡ് പേഷ്യന്‍റ് കെയർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പീഡിയാട്രിക് അല്ലെങ്കിൽ നിയോ നാറ്റോളോജി മാത്രം പ്രവൃത്തിപരിചയം ഉള്ളവരെ പരിഗണിക്കുന്നതല്ല.

അപേക്ഷിക്കുന്ന സമയത്ത് ജർമൻ ഭാഷാ പരിജ്ഞാനം ആവശ്യമില്ല. ജർമൻ ഭാഷയിൽ B1 അല്ലെങ്കിൽ B2 യോഗ്യത ഉള്ളവരും, നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും അപേക്ഷിക്കേണ്ടതില്ല.

അഭിമുഖങ്ങളില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവർക്ക് A1 മുതൽ B2 ലെവൽ വരെ സൗജന്യ ജര്‍മന്‍ ഭാഷാപരിശീലനം ലഭിക്കും. ബി1 ലെവൽ മുതല്‍ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. എ2 ലെവൽ പാസാകുന്നവർക്ക് 100 യൂറോയും, B1 ലെവൽ പാസാകുന്നവർക്ക് 150 യൂറോയും ബി 2 ലെവൽ പാസാകുന്നവർക്ക് 200 യൂറോയും ആദ്യത്തെ ചാൻസിൽ പാസാകുന്നവർക്കു 100 യൂറോ അധികമായും സ്കോളർഷിപ്പിനും അര്‍ഹതയുണ്ടാകും.

ബി2 ലെവൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമനിയിലെ ആശുപത്രികളിൽ നഴ്സ് ആയി നിയമനം ലഭിക്കും. തുടക്ക ശമ്പളം കുറഞ്ഞത് 2400 യൂറോ ആണ്. വിസ പ്രോസസിങ്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 2770540, 2770539, 2770566 (പ്രവൃത്തി ദിനങ്ങളില്‍, ഓഫിസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്റ്റ് സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാം.

മധ്യപ്രദേശ് രാജ‍്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്‍റെ പത്രിക തള്ളി, തെര. കമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധവുമായി നേതാക്കൾ

ദീർഘ ഇടവേളയ്ക്ക് ശേഷം കെ.ടി. ജലീൽ അധ്യാപകനായി തിരിച്ചെത്തുന്നു

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും; സംസ്ഥാന സമിതി യോഗത്തിൽ ധാരണ

അഭിഷേക് ബാനർജിയുടെയും മമതയുടെയും വസതികളിൽ ഒരേസമയം സിഐഡിയുടെ പരിശോധന

ഒമാന് നന്ദി പറഞ്ഞ് ഇന്ത്യ