Career

കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ചു

Renjith Krishna

ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംസിഎ  അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്‌സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്‌സായി പാസ്സായവർക്ക് അപേക്ഷിക്കാം. 

സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ ശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. 

വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്.  വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി

ഒരോവറിൽ സർഫറാസ് അടിച്ചെടുത്തത് 30 റൺസ്; എന്നിട്ടും മുംബൈ തോറ്റു

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ച് 2 മരണം; 6 പേർക്ക് പരുക്ക്

കണ്ണൂരിൽ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ