തിരുവനന്തപുരം ടെക്നോ പാർക്ക്.

 
Career

തിരിച്ചെത്തിയ പ്രവാസികൾക്ക് ടെക്നോപാർക്കിൽ ജോലി

നോര്‍ക്ക റൂട്ട്സ് മുഖേന എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് 2026 ജൂലൈ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Thiruvananthapuram Bureau

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 2026 ജൂലൈ 12 വരെ അപേക്ഷ നല്‍കാം. ജനറൽ മാനേജർ, എജിഎം-ചീഫ് കോഓർഡിനേറ്റേഴ്സ്, കോഓർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് അവസരം.

കേരളത്തിലെ വിവിധ ജില്ലകളിലായി പൂർണസമയ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ക്ക് നോർക്ക റൂട്ട്സിന്‍റെ www.norkaroots.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. നോർക്ക റൂട്സ് ഓഫിസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല.

വിദേശരാജ്യത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്‍റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫിസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാം.

'അപൂർവങ്ങളിൽ അപൂർവം'; മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ 65 കാരന് വധശിക്ഷ

കാമുകിയെ ഡിന്നറിനു ക്ഷണിച്ചശേഷം കുത്തിക്കൊന്ന് യുവാവ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണം; പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ ഗൂഢാലോചനയെന്ന് ഇഡി

"എന്താണിത്ര തിരക്ക്"; അയോധ്യ അമ്പലക്കൊള്ളയിൽ അടിയന്തര വാദം തള്ളി സുപ്രീം കോടതി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തമ്മിലടിച്ച് ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍