ട്രീസയുടെയും അജ്‌മലിന്‍റെയും നേട്ടത്തിൽ അഭിമാനിക്കാം
കായിക രംഗത്തെ മികവിനുള്ള കഴിഞ്ഞ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ അർജുന അവാർഡിന് അർഹരായ 17 കായിക താരങ്ങളിൽ രണ്ടു പേർ മലയാളികളാണെന്നത് നമുക്ക് അഭിമാനകരമാണ്. രാജ്യാന്തര തലത്തിൽ മികവു പുലർത്തിക്കൊണ്ട് ദേശീയ കായിക രംഗത്തിന് അഭിമാനമായി മാറിയ നിരവധി കേരള താരങ്ങളുണ്ട്. അവരിൽ പലരും അർജുന പോലുള്ള അംഗീകാരങ്ങൾ നേടിയിട്ടുമുണ്ട്. ആ പാരമ്പര്യത്തിന് ഒരു തുടർച്ചയാണു കഴിഞ്ഞ ദിവസം പുരസ്കാരത്തിന് അർഹരായ ട്രീസ ജോളിയും മുഹമ്മദ് അജ്മലും നേടിത്തന്നിരിക്കുന്നത്. ഇരുവരുടെയും ഈ നേട്ടം കേരളത്തിലെ കായിക രംഗത്തിനു പൊതുവിൽ ആവേശം പകരുന്നതാണ്. വളർന്നു വരുന്ന യുവതാരങ്ങൾക്കു പ്രചോദനമേകാൻ ഇത്തരം പുരസ്കാരങ്ങൾ ഉപകരിക്കുമെന്നതിലും സംശയമില്ല.
അന്താരാഷ്ട്ര തലത്തിലുള്ള നിരവധി മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുള്ള കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ട്രീസ ജോളി ബാഡ്മിന്‍റൺ താരമാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി സ്വദേശിയായ മുഹമ്മദ് അജ്മൽ മധ്യദൂര ഓട്ടത്തിൽ രാജ്യത്തിന്‍റെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളും. കുട്ടിയായിരിക്കുമ്പോഴേ പിതാവ് ജോളി മാത്യുവിന്‍റെ കീഴിൽ പരിശീലനം തുടങ്ങിയ ട്രീസ ജോളി വിസ്മയകരമായ പ്രകടനമാണു പിന്നീടു കാഴ്ചവച്ചത്. 2015ൽ സീനിയർ സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ സീനിയർ താരങ്ങളെ അട്ടിമറിച്ച് സിംഗിൾസ് ചാംപ്യനാവുമ്പോൾ പതിമൂന്നു വയസു മാത്രമായിരുന്നു ട്രീസയുടെ പ്രായം. കണ്ണൂർ സർവകലാശാലാ കായിക മേധാവി അനിൽ രാമചന്ദ്രന്‍റെ കീഴിലുള്ള പരിശീലനവും ട്രീസയിലെ കായിക താരത്തെ വളർത്തി. പതിനാറാം വയസിലാണു ദേശീയ ക്യാംപിലെത്തുന്നത്. 2020ൽ ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാഡമിയിലെത്തി. ഇതിഹാസ താരം ഗോപീചന്ദിന്‍റെ കീഴിലുള്ള പരിശീലനം ട്രീസയെ ലോക ശ്രദ്ധയിലെത്തിച്ചു. ഗോപീചന്ദിന്‍റെ മകൾ ഗായത്രിക്കൊപ്പം ഡബിൾസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ട്രീസ.
2022ലെ ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ ഇരുവരും ചേർന്ന് വെങ്കല മെഡൽ നേടി. 2022ലെ തന്നെ കോമൺവെൽത്ത് ഗെയിംസിലും ഗായത്രിക്കൊപ്പം വെങ്കലമുണ്ട്. ആ ഗെയിംസിൽ മിക്സഡ് ടീം ഇനത്തിൽ വെള്ളിയും ട്രീസയ്ക്കു ലഭിച്ചു. ഗായത്രിക്കൊപ്പമാണ് ട്രീസ അർജുന അവാർഡും നേടുന്നത് എന്നത് എടുത്തു പറയേണ്ടതുണ്ട്. 2023ൽ ദുബായിൽ നടന്ന ഏഷ്യൻ മിക്സഡ് ടീം ചാംപ്യൻഷിപ്പിൽ വെങ്കലം, 2024ലെ ഏഷ്യൻ ടീം ചാംപ്യൻഷിപ്പിൽ വനിതാ ഡബിൾസിലെ സ്വർണം എന്നിങ്ങനെയുള്ള നേട്ടങ്ങളും ട്രീസയുടെ പേരിലുണ്ട്. ഇനിയും നിരവധിയായ നേട്ടങ്ങൾ എത്തിപ്പിടിക്കാനുള്ള ട്രീസയുടെ കഠിന പ്രയത്നത്തിന് അർജുന പുരസ്കാരം ആവേശം പകരും എന്നു തന്നെ കരുതാം. ന്യൂഡൽഹിയിൽ നടക്കുന്ന ബാഡ്മിന്‍റൺ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുകയാണ് ഇപ്പോൾ ട്രീസയും ഗായത്രിയും. അർജുന പുരസ്കാര പ്രഖ്യാപനത്തിനു ശേഷം നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ അമെരിക്കൻ സഖ്യത്തിനെതിരേ ആധികാരികമായ വിജയം നേടാൻ ഇവർക്കായിട്ടുണ്ട്. ചൈനയിൽ നടന്ന 2023ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4-400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു മുഹമ്മദ് അജ്മൽ. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരായിരുന്നു അന്ന് മുഹമ്മദ് അജ്മലിനൊപ്പം ടീമിലുണ്ടായിരുന്നത്. അതേ ഏഷ്യൻ ഗെയിംസിലെ മിക്സഡ് റിലേയിൽ വെള്ളിയും അജ്മലിനെ തേടിയെത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ റിലേ ടീം ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തിയപ്പോൾ ആ ടീമിലും അജ്‌മൽ ഉണ്ടായിരുന്നു. 2023ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 4-400 മീറ്റർ റിലേ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലും അജ്‌മൽ അംഗമായിരുന്നു. 2024ലെ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ടീം അംഗമായിരുന്നു അജ്‌മൽ. കാൽമുട്ടിനു പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഈ താരം കായികക്ഷമത വീണ്ടെടുത്ത് തിരിച്ചുവരവിനുള്ള തയാറെടുപ്പുകളിലാണ്. അർജുന അവാർഡ് അതിനുള്ള പ്രചോദനം നൽകുകയും ചെയ്യും. ഇത്തവണ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയ്ക്ക് ആരും തെരഞ്ഞെടുക്കപ്പെട്ടില്ല എന്നതു ശ്രദ്ധേയമാണ്. 2014നു ശേഷം ഇതാദ്യമായാണ് ഖേൽരത്ന പുരസ്കാര ജേതാവില്ലാതെ കായിക ബഹുമതികൾ പ്രഖ്യാപിക്കുന്നത്. ഹോക്കി താരം ഹാർദിക് സിങ്ങിനെ ഖേൽരത്നക്കായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. സെലക്ഷൻ കമ്മിറ്റി 24 പേർക്കാണ് അർജുന അവാർഡ് ശുപാർശ ചെയ്തത്. കായിക മന്ത്രാലയം അതു 17 പേരുടെ ലിസ്റ്റായി ചുരുക്കുകയായിരുന്നു. മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്ന് അസാധാരണമായ പുനപ്പരിശോധനയാണ് ഇക്കാര്യത്തിലുണ്ടായത്. അർഹതയുടെ കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഉയർന്നുവരാത്ത വിധത്തിലായിരുന്നു പുനപ്പരിശോധന എന്നാണു പറയുന്നത്. എന്തായാലും കായിക പുരസ്കാരം നേടിയ രണ്ടു മലയാളികൾ അടക്കം മുഴുവൻ താരങ്ങൾക്കും അഭിനന്ദനങ്ങൾ.
2022ലെ ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ ഇരുവരും ചേർന്ന് വെങ്കല മെഡൽ നേടി. 2022ലെ തന്നെ കോമൺവെൽത്ത് ഗെയിംസിലും ഗായത്രിക്കൊപ്പം വെങ്കലമുണ്ട്. ആ ഗെയിംസിൽ മിക്സഡ് ടീം ഇനത്തിൽ വെള്ളിയും ട്രീസയ്ക്കു ലഭിച്ചു. ഗായത്രിക്കൊപ്പമാണ് ട്രീസ അർജുന അവാർഡും നേടുന്നത് എന്നത് എടുത്തു പറയേണ്ടതുണ്ട്. 2023ൽ ദുബായിൽ നടന്ന ഏഷ്യൻ മിക്സഡ് ടീം ചാംപ്യൻഷിപ്പിൽ വെങ്കലം, 2024ലെ ഏഷ്യൻ ടീം ചാംപ്യൻഷിപ്പിൽ വനിതാ ഡബിൾസിലെ സ്വർണം എന്നിങ്ങനെയുള്ള നേട്ടങ്ങളും ട്രീസയുടെ പേരിലുണ്ട്. ഇനിയും നിരവധിയായ നേട്ടങ്ങൾ എത്തിപ്പിടിക്കാനുള്ള ട്രീസയുടെ കഠിന പ്രയത്നത്തിന് അർജുന പുരസ്കാരം ആവേശം പകരും എന്നു തന്നെ കരുതാം. ന്യൂഡൽഹിയിൽ നടക്കുന്ന ബാഡ്മിന്‍റൺ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുകയാണ് ഇപ്പോൾ ട്രീസയും ഗായത്രിയും. അർജുന പുരസ്കാര പ്രഖ്യാപനത്തിനു ശേഷം നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ അമെരിക്കൻ സഖ്യത്തിനെതിരേ ആധികാരികമായ വിജയം നേടാൻ ഇവർക്കായിട്ടുണ്ട്.
ചൈനയിൽ നടന്ന 2023ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4-400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു മുഹമ്മദ് അജ്മൽ. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരായിരുന്നു അന്ന് മുഹമ്മദ് അജ്മലിനൊപ്പം ടീമിലുണ്ടായിരുന്നത്. അതേ ഏഷ്യൻ ഗെയിംസിലെ മിക്സഡ് റിലേയിൽ വെള്ളിയും അജ്മലിനെ തേടിയെത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ റിലേ ടീം ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തിയപ്പോൾ ആ ടീമിലും അജ്‌മൽ ഉണ്ടായിരുന്നു. 2023ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 4-400 മീറ്റർ റിലേ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലും അജ്‌മൽ അംഗമായിരുന്നു. 2024ലെ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ടീം അംഗമായിരുന്നു അജ്‌മൽ. കാൽമുട്ടിനു പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഈ താരം കായികക്ഷമത വീണ്ടെടുത്ത് തിരിച്ചുവരവിനുള്ള തയാറെടുപ്പുകളിലാണ്. അർജുന അവാർഡ് അതിനുള്ള പ്രചോദനം നൽകുകയും ചെയ്യും.
ഇത്തവണ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയ്ക്ക് ആരും തെരഞ്ഞെടുക്കപ്പെട്ടില്ല എന്നതു ശ്രദ്ധേയമാണ്. 2014നു ശേഷം ഇതാദ്യമായാണ് ഖേൽരത്ന പുരസ്കാര ജേതാവില്ലാതെ കായിക ബഹുമതികൾ പ്രഖ്യാപിക്കുന്നത്. ഹോക്കി താരം ഹാർദിക് സിങ്ങിനെ ഖേൽരത്നക്കായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. സെലക്ഷൻ കമ്മിറ്റി 24 പേർക്കാണ് അർജുന അവാർഡ് ശുപാർശ ചെയ്തത്. കായിക മന്ത്രാലയം അതു 17 പേരുടെ ലിസ്റ്റായി ചുരുക്കുകയായിരുന്നു. മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്ന് അസാധാരണമായ പുനപ്പരിശോധനയാണ് ഇക്കാര്യത്തിലുണ്ടായത്. അർഹതയുടെ കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഉയർന്നുവരാത്ത വിധത്തിലായിരുന്നു പുനപ്പരിശോധന എന്നാണു പറയുന്നത്. എന്തായാലും കായിക പുരസ്കാരം നേടിയ രണ്ടു മലയാളികൾ അടക്കം മുഴുവൻ താരങ്ങൾക്കും അഭിനന്ദനങ്ങൾ.