പ​ച്ച​പി​ടി​ക്ക​ട്ടെ, കെഎസ്ആർടിസി

 

file image

Editorial

പ​ച്ച​പി​ടി​ക്ക​ട്ടെ, കെഎസ്ആർടിസി

പുതിയ ബസുകളുടെ എണ്ണം കൂട്ടേണ്ടത് അത്യാവശ്യമായിരിക്കുന്നു

MV Desk

ക​ടം​ക​യ​റി മു​ടി​ഞ്ഞ കെഎസ്ആർടിസി ത​ങ്ങ​ളു​ടെ ഭ​ര​ണ​കാ​ല​ത്തു ക​ര​ക​യ​റു​ക​യാ​ണെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി​മാ​ർ പ​തി​വാ​യി അ​വ​കാ​ശ​പ്പെ​ടാ​റു​ണ്ട്. പ​ക്ഷേ, ഈ ​പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം സാ​മ്പ​ത്തി​ക​മാ​യി ഇ​തു​വ​രെ ന​ഷ്ട​ക്ക​ണ​ക്കു​ക​ളി​ൽ നി​ന്നു ക​ര​ക​യ​റി​യി​ട്ടി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ലെ ഗ​താ​ഗ​ത മ​ന്ത്രി സി.പി. ജോണും കെ​എ​സ്ആ​ർ​ടി​സി​യെ ക​ര​ക​യ​റ്റാ​നു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു പ​റ​യു​ന്നു​ണ്ട്. എ​ന്നു മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു ശു​ഭ​പ്ര​തീ​ക്ഷ​യു​മു​ണ്ട് എ​ന്നു​വേ​ണം ക​രു​താ​ൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെഎസ്ആർടിസി പതിയെ കരകയറുന്നുണ്ടെന്നാ​ണ് ഏ​താ​നും ദി​വ​സം മു​ൻ​പ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പൂർണമായി ലാഭത്തിലാണെന്നു പറയുന്നില്ലെങ്കിലും കുടിശികകളും കടങ്ങളും തീർക്കാൻ കഴിയുന്ന അവസ്ഥയിലേക്കു കോർപ്പറേഷൻ വ​​രുകയാണെന്നും മന്ത്രി വ്യക്തമാക്കു​ക​യു​ണ്ടാ​യി. കേ​ൾ​ക്കു​മ്പോ​ൾ സു​ഖ​മു​ള്ള കാ​ര്യ​മാ​ണി​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ട് എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​ർ​പ്പ​റേ​ഷ​ന് സ്വ​യം പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള കെ​ൽ​പ്പു​ണ്ടാ​വു​ന്നു​വെ​ങ്കി​ൽ അ​തു വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ​ല്ലോ. പ്രി​​​യ​​​ദ​​​ർ​​​ശി​​​നി വ​നി​താ സൗ​ജ​ന്യ യാ​ത്രാ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം സ​ർ​ക്കാ​ർ കൊ​ടു​ത്താ​ൽ ചെ​ല​വു ക​ഴി​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യെ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ മാ​റ്റ​മാ​വും അ​ത്.

പൂ​​​ജാ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തി​​നു ശേ​​​ഷ​​​മു​​​ള്ള ദി​​​വ​​​സം, ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച, കെ​എ​സ്ആ​ർ​ടി​സി​ക്കു വ​ലി​യ നേ​ട്ട​മു​ണ്ടാ​യി എ​ന്നൊ​രു റി​പ്പോ​ർ​ട്ട് ക​ണ്ടു. ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണൊ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കോ​ർ​പ്പ​റേ​ഷ​ന് ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ നേ​​​ട്ട​മാ​ണ് അ​ന്നു​ണ്ടാ​യ​ത​ത്രേ. അ​ന്ന് 10.64 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​മാ​​​ണ് കോ​​​ർ​​​പ്പ​​റേ​​​ഷ​​​ൻ നേ​ടി​യ​ത്. ഇ​​​തി​​​ൽ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം മാ​​​റ്റി​​​യാ​​​ലും മ​​​റ്റു സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 7.33 കോ​​​ടി രൂ​​​പ കോ​​​ർ​​​പ്പ​​റേ​​​ഷ​​​നു ല​ഭി​ച്ചു.​ ശ​​​രാ​​​ശ​​​രി 5.77 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​പ്പോ​ൾ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി ഇ​​​ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ വ​​​രു​​​മാ​​​നം. അ​ത് 7.33 കോ​​​ടി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു എ​ന്ന​ത് കോ​ർ​പ്പ​റേ​ഷ​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കാ​വു​ന്ന​താ​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ പൂ​​​ജാ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തി​​നു ശേ​​​ഷ​​​മു​​​ള്ള സ​​​മാ​​​ന ദി​​​വ​​​സ​​​ത്തി​​​ൽ 9.41 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ആ​​​കെ​​​യു​​​ള്ള ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​ത്തി​​​യ ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​ണ് ഇ​ക്കു​റി ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന​​ വ​രു​മാ​നം വ​ർ​ധി​പ്പി​ച്ച​ത് എ​ന്ന​ത്രേ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തു​പോ​ലെ ഉ​​​ത്സ​​​വ സീ​​​സ​​​ണു​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​ൻ കോ​ർ​പ്പ​റേ​ഷ​നു ക​ഴി​യ​ണം.

വ്യാ​​​ഴാ​​​ഴ്ച 4,612 ബ​​​സു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് 16.02 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്. ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റി​​​നു ല​​​ഭി​​​ച്ച ശ​​​രാ​​​ശ​​​രി വ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ 58.80 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 66.44 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. അ​​​തു​​​പോ​​​ലെ ഒ​​​രു ബ​​​സി​​​ൽ നി​​​ന്നു​​​ള്ള ശ​​​രാ​​​ശ​​​രി വ​​​രു​​​മാ​​​നം 20,094 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 23,215 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ഒ​രൊ​റ്റ ദി​വ​സം 30.61 ല​​​ക്ഷം യാ​​​ത്ര​​​ക്കാ​​​രാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ച്ച​​​തെ​ന്നു കോ​ർ​പ്പ​റേ​ഷ​ൻ പ​റ​യു​ന്നു​ണ്ട്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത മ​​​ന​​​സി​​​ലാ​​​ക്കി കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും ല​​​ഭ്യ​​​മാ​​​യ ബ​​​സു​​​ക​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​നും കോ​ർ​പ്പ​റേ​ഷ​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട് എ​ന്നു ത​ന്നെ ക​രു​താം. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​നി​യും മു​ന്നോ​ട്ടു​പോ​കാ​ൻ മാ​നെ​ജ്മെ​ന്‍റി​നും ജീ​വ​ന​ക്കാ​ർ​ക്കും ക​ഴി​യേ​ണ്ട​തു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ൺ അ​ടു​ത്തു​വ​രി​ക​യാ​ണ്. തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പ​ര​മാ​വ​ധി ശ്ര​ദ്ധ​യു​ണ്ടാ​വ​ണം. ശബരിമല സീസണി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പുതിയ വാഹനങ്ങൾക്കു പുറമെ പഴയ 100 ബസുകൾ പൂർണമായും നവീകരിച്ചു നിരത്തിലിറക്കാൻ സജ്ജമാക്കിയിട്ടുണ്ടെ​​ന്നു മ​ന്ത്രി പ​റ​യു​ക​യു​ണ്ടാ​യി.

പുതിയ ബസുകളുടെ എണ്ണം കൂട്ടേണ്ടത് അത്യാവശ്യമായിരിക്കുന്നു. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി അതിനു തടസമായി നിൽക്കുന്നുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും സഹകരണ സംഘങ്ങളുമൊക്കെ ഇപ്പോൾ കെഎസ്ആർടിസിക്കു ബസുകൾ നൽകാൻ സ്വമേധയാ മുന്നോട്ടുവരുന്നുണ്ട് എന്നതു സ്വാഗതാർഹമാണ്. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്കു പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയതും ശ്രദ്ധേയമായ നീക്കമാണ്. ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്നു ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ചു വാങ്ങാനാവും. 140 മണ്ഡലങ്ങളിലും മൂന്നു ബസുകൾ വീതം വാങ്ങുന്നതോടെ 420 പുതിയ ബസുകളായി. രണ്ടു ബസുകൾ വീതം വാങ്ങിയാൽ പോലും 280 പുതിയ ബസുകൾ കോർപ്പറേഷനു കിട്ടും. അത് കോർപ്പറേഷനും യാത്രക്കാർക്കും വലിയ സഹായമായി മാറുകയും ചെയ്യും. ഇതിനു പുറമെ സ്വകാര്യ വ്യക്തികളിൽ നിന്ന് വാടക വ്യവസ്ഥയിൽ എടുത്ത് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നതും നല്ല കാര്യം തന്നെ.

ഇപ്പോൾ പല റൂട്ടുകളിലും കാലാവധി കഴിഞ്ഞ ബസുകളാണു സർവീസ് നടത്തുന്നത് എന്നതു ഗൗരവമുള്ള പ്രശ്നമാണ്. കാലാവധി കഴിഞ്ഞ പഴയ ബസുകൾക്കു പകരം പുതിയ ബസുകൾ എത്തേണ്ടതുണ്ട്. കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതും ക്രിയാത്മകമായ നടപടിയാണ്. കോർപ്പറേഷന്‍റെ ബജറ്റ് ടൂറിസം പാക്കെജുകൾ ജനശ്രദ്ധയാകർഷിക്കുന്നതാണ്. മികച്ച ബസുകൾ ഉപയോഗിച്ചുള്ള അന്തർ സംസ്ഥാന സർവീസുകളുടെ വ്യാപനവും ഗുണകരമായി മാറേണ്ടതാണ്. അതിനായി അതിർത്തി മണ്ഡലങ്ങളിലെ എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങാവുന്നതുമാണ്.