ചെറുവയൽ രാമൻ

Editorial

ഓർമ പുതുക്കലല്ല, വിത്ത് വിതയ്ക്കലാണ് ആദരം

വിത്തുകൾ ചെറുവയൽ രാമന് സമ്പാദ്യമായിരുന്നില്ല, ഉത്തരവാദിത്വമായിരുന്നു.

Reena Varghese

അരിവണ്ടിക്കായി ആന്ധ്രയിലേക്കു കണ്ണുനട്ടിരിക്കുന്ന മലയാളിക്ക് ചെറുവയൽ രാമൻ ഒരു പാഠമായിരുന്നു. നാം മറന്നുതുടങ്ങിയ, ഒരിക്കലും മറക്കരുതാത്ത പാഠം. ആ പാഠം പകർന്ന കൈകൾ ഓർമയാകുമ്പോൾ, വയനാടിന്‍റെ വയലേലകളിൽ കൊയ്ത്തുകാലത്തിനു മുൻപേ ശൂന്യത നിറഞ്ഞിരിക്കുന്നു. വയൽനാട് വയലില്ലാത്ത നാടായി മാറുന്ന കാലത്ത്, ആ പഴയ പേരിന്‍റെ പെരുമ കാത്തുസൂക്ഷിച്ച മനുഷ്യനായിരുന്നു അദ്ദേഹം.

കമ്മനയിലെ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ, തലമുറകൾ കൈമാറിവന്ന അൻപതോളം നാടൻ നെൽവിത്തുകളെ ഒറ്റയ്ക്കു മണ്ണിൽ ജീവനോടെ നിർത്തി. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി വാർഡൻ ജോലി ലഭിച്ചിട്ടും, ജീവിതനിയോഗം വിളവെടുക്കേണ്ടത് വയലിലാണെന്നു തിരിച്ചറിഞ്ഞ് ആ മണ്ണിലേക്കു തന്നെ മടങ്ങിപ്പോകാൻ അദ്ദേഹം മടിച്ചില്ല. അയൽവീടുകൾ കോൺക്രീറ്റ് മേലാപ്പണിഞ്ഞപ്പോഴും പുല്ലുമേഞ്ഞ മൺവീട്ടിൽ തുടർന്നു. ആ വീടുതന്നെ വയനാടിന്‍റെ വിത്തുപുരയായി; നിലനിൽക്കാൻ കഴിയുന്ന കാലത്തോളം ആ വീടും വിത്തുപുരയും അങ്ങനെതന്നെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. 2023ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചപ്പോഴും, വയലായിരുന്നു അദ്ദേഹത്തിന്‍റെ വേദി.

വിത്തുകൾ ചെറുവയൽ രാമന് സമ്പാദ്യമായിരുന്നില്ല, ഉത്തരവാദിത്വമായിരുന്നു. രാസവളങ്ങൾ ഉപേക്ഷിച്ച്, മണ്ണിന്‍റെ മർമമറിഞ്ഞ് കൃഷി ചെയ്തു. തട്ടുതട്ടായി കിടക്കുന്ന വയലിലൂടെ നടന്ന്, നനവാർന്ന മണ്ണ് കൈയിലെടുത്ത് അതിന്‍റെ ഗുണങ്ങൾ വിവരിക്കുന്ന രാമേട്ടൻ, തേടിയെത്തിയവർക്ക് കൃഷിയുടെ ജീവിക്കുന്ന പാഠപുസ്തകമായിരുന്നു. ഗവേഷകരും കർഷകരും വിദ്യാർഥികളും ഉൾപ്പെടെ, വിജ്ഞാനവും വിത്തും ചോദിച്ചെത്തിയ ആരെയും അദ്ദേഹം നിരാശരാക്കി മടക്കിയില്ല. ഒറ്റ നിബന്ധന മാത്രം: എത്ര വേണമെങ്കിലും കൊണ്ടുപൊയ്ക്കോളൂ, കൃഷി ചെയ്ത് വിത്തായിത്തന്നെ തിരികെ തരണം. പങ്കുവയ്ക്കപ്പെടുമ്പോഴേ വിത്ത് സുരക്ഷിതമാകൂ എന്ന ആ ബോധ്യത്തിൽ ഒരു സാമ്പത്തികശാസ്ത്രവും പരിസ്ഥിതിശാസ്ത്രവുമുണ്ട്.

തനത് വിത്തുകൾ എത്രകാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാമെന്നും വീണ്ടും വിതയ്ക്കാമെന്നും, ലാബുകളിൽ പിറക്കുന്ന വിത്തുകൾക്ക് അദൃശ്യമായ ഒരു കാലഹരണ തീയതിയുണ്ടെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞിട്ടുണ്ട്. ചെറുവയൽ രാമൻ ഇല്ലായിരുന്നെങ്കിൽ പരമ്പരാഗത വിത്തുകളിൽ പലതും എന്നേ ഇല്ലാതായേനെ. പക്ഷേ, ആ സേവനത്തിന്‍റെ മൂല്യം നാം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നത് കാലം തെളിയിക്കേണ്ട വസ്തുതയാണ്. കാലം നഷ്ടപ്പെടുത്തിയതിനെ നാട്ടറിവിന്‍റെ പത്തായങ്ങളിൽ സുരക്ഷിതമാക്കി വച്ച ആ കാവൽ, ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള നമ്മുടെ വലിയ വർത്തമാനങ്ങൾക്കെല്ലാം മുകളിലായിരുന്നു.

ചെറുവയൽ രാമൻ നടത്തിയത് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. പക്ഷേ, അത് വ്യക്തിയുടെ അതിജീവനമോ സമുദായത്തിന്‍റെ അതിജീവനമോ മാത്രമായിരുന്നില്ല; പ്രകൃതിയുടെ ആകെ അതിജീവനമായിരുന്നു. അദ്ദേഹം കാത്തുസൂക്ഷിച്ച ഓരോ നെൽവിത്തും അതിജീവനത്തിനു വേണ്ടിയുള്ള ആ പോരാട്ടത്തിന്‍റെ പ്രതീകമായിരുന്നു. ഒറ്റയാൾ പോരാളിയുടെ ശബ്ദം ഏറ്റുപിടിക്കാൻ ആളുകൾ കുറവുള്ള നാട്ടിൽ, ചെറുവയൽ രാമൻ വിതച്ചത് വിത്തു മാത്രമല്ല, ഒരു ബദൽ ജീവിതരീതിയുടെ സാധ്യത കൂടിയായിരുന്നു.

നെല്ലിനെ ജീവനുള്ള വസ്തുവായി കാണുന്ന, കുളിച്ചുശുദ്ധിയായി മാത്രം നെല്ലിൽ തൊടുന്ന കുറിച്യ പാരമ്പര്യത്തിന്‍റെ കാവലാളായിരുന്നു ചെറുവയൽ രാമൻ. എം.കെ. രാംദാസിന്‍റെ "നെകൽ' എന്ന ഡോക്യുമെന്‍ററി അദ്ദേഹത്തെ ഒരു വ്യക്തിയായല്ല, വിസ്മൃതിയുടെ വിളുമ്പിൽ നിൽക്കുന്ന ഒരു സംസ്കാരത്തിന്‍റെ പ്രതീകമായാണ് അടയാളപ്പെടുത്തിയത്. കുടിയേറ്റം അധിനിവേശമായി മാറിയതിന്‍റെ ചരിത്രപാഠങ്ങൾ കൂടി അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ ആ ചിത്രം രേഖപ്പെടുത്തി. നാട്ടറിവും ശാസ്ത്രവും ഇഴതിരിച്ചെടുക്കുക എന്ന ദൗത്യം അദ്ദേഹം ജീവിതംകൊണ്ടു തുടങ്ങിവച്ചു.

അനുശോചനങ്ങൾകൊണ്ടോ ആണ്ടിലൊരിക്കൽ പരിസ്ഥിതി ദിനത്തിൽ നടുന്ന തൈകൾകൊണ്ടോ വീട്ടാനാവുന്നതല്ല കേരളത്തിനു ചെറുവയൽ രാമനോടുള്ള കടം. അദ്ദേഹം സംരക്ഷിച്ച ഇനങ്ങൾ രേഖപ്പെടുത്തി ശാസ്ത്രീയമായി പഠിക്കാനും, വിത്തുകൾ കർഷകരിലേക്കു തിരികെയെത്തിക്കാനും, നെൽവയലുകൾ നിലനിർത്താനും സർക്കാരും കാർഷിക സർവകലാശാലയും സമൂഹവും ഒരുമിച്ചു മുന്നോട്ടുവരണം. നാടൻ ഇനങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് ന്യായമായ പ്രോത്സാഹനം ഉറപ്പാക്കണം; ഗ്രാമതലത്തിൽ സമൂഹ വിത്ത് ബാങ്കുകൾ രൂപപ്പെടുത്തണം; കമ്മനയിലെ ആ വിത്തുപുര ഒരു ജീവസ്മാരകമായി നിലനിർത്തണം. നാടൻ വിത്തുകളെയും നെൽകൃഷിയെയും പാഠ്യപദ്ധതിയിലൂടെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയും വേണം. പുരസ്കാരങ്ങൾ വെറും ബഹുമതികളാണ്; ആ വിത്തുകൾ വീണ്ടും വിതയ്ക്കുന്നതാണ് യഥാർഥ ആദരം.

ചെറുവയൽ രാമൻ മടങ്ങി; വിത്തുകൾ മണ്ണിനടിയിൽ അടുത്ത മഴയ്ക്കു കാതോർത്ത് മുള പൊട്ടാൻ വെമ്പി നിൽക്കുന്നു. കാരണവന്മാരുടെ നിഴൽപ്പാടുകളിൽ ഒന്നായി ഇനി രാമനും; ആ നിഴൽ നീളുന്നത് വയലുകളിലേക്കാണ്. ഓർമകൊണ്ടു മാത്രം തുടരാനാവില്ല ആ കാവൽ. വയൽ ഉഴുതും വിത്തു വിതച്ചും അത് ഏറ്റെടുക്കേണ്ടത് ഇനി നമ്മളാണ്.