സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

 
Education

സിബിഎസ്ഇ പത്താം ക്ലാസ് ഫലം അറിയാം

25 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് സെഷൻ 1 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് റോൾ നമ്പറുകൾ ഉപയോഗിച്ച് ഫലം അറിയാം. രാജ്യത്താകെ 25 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

ഫലം ലഭ്യമാകുന്ന വെബ് സൈറ്റുകൾ:

results.cbsc.nic.in

cbsc.gov.in

cbse.gov.in

results.digilocker.gov.in

umang.gov.in.

ഇത്തവണ രണ്ടു സെഷനുകളിലായാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തുന്നത്. രണ്ടാമത്തെ സെഷൻ പരീക്ഷ മേയ് 15 മുതൽ ജൂൺ 1വരെ നടക്കും. വിദ്യാർഥികൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ രണ്ടാമത്തെ പരീക്ഷ എഴുതാൻ അവസരമുണ്ട്.

രണ്ടു പരീക്ഷകളിലെയും സിലബസ് ഒന്നു തന്നെയാണ്. ആദ്യ സെഷൻ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കും രണ്ടാമത്തെ സെഷൻ പരീക്ഷ എഴുതാം.

പരീക്ഷാ ഫലം എങ്ങനെ അറിയാം

  • സ്റ്റെപ് 1- cbscresults.nic.in സൈറ്റിൽ കയറുക

  • സ്റ്റെപ് 2- ഹോം പേജിൽ ക്ലിക് ചെയ്ത് ക്ലാസ് 10 റിസൾട്ട് ലിങ്കിൽ കയറുക

  • സ്റ്റെപ്3- രജിസ്ട്രേഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി ലോഗ് ഇൻ ചെയ്താൻ റിസൾട്ട് കാണാൻ സാധിക്കും.

  • സ്റ്റെബ് 4- ഫലം ഡൗൺ ലോഡ് ചെയ്ത് സേവ് ചെയ്യുക.

റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ ഉപയോഗിച്ചാണ് ഫലം അറിയാനാകുക.

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മാതാപിതാക്കളുടെ പരാതിയിൽ കേസ്

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടാത്തതിനു പിന്നിൽ രോഹിത് ശർമയും ലക്ഷ്മണും?

വിമർശനങ്ങൾക്ക് പിന്നാലെ ആഡംബര വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി