സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.20% വിജയം

 
Education

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.20% വിജയം

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കുറവാണ്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം വിജയമാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. results.cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാം. ഇത്തവണ 17,80365 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 17,68,968 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 15,07,109 പേർ വിജയിച്ചു.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വിജയശതമാനം. 95.62 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഏറ്റവും കുറവ് പ്രയാഗ്‌രാജിലാണ്, 72.43ശതമാനം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം 88.39 ആയിരുന്നു വിജയശതമാനം.

cbse.gov.in, results.cbse.nic.in, digilocker.gov.in, umang.gov.in എന്നീ സൈറ്റുകളിൽ നിന്ന് പരീക്ഷാഫലം അറിയാം.

അടിയുടെ പൊടിപൂരം; ആളിക്കത്തി അഭിഷേക്, എരിഞ്ഞടങ്ങി അഫ്ഗാൻ

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ

മുഖ‍്യമന്ത്രിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരേ കേസ്

കേരളം ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണം തുടരും