Education

സിവില്‍ സര്‍വീസ് പരിശീലന ക്ലാസിലേക്ക് അപേക്ഷിക്കാം

ഏപ്രില്‍ 30 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം

MV Desk

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് അപേക്ഷിക്കാം. അക്കാദമിയുടെ കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് പ്രധാന കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈനായി ഒറ്റ അപേക്ഷ നല്‍കിയാല്‍ മതിയാകും.

ഏപ്രില്‍ 30 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരും 2023 -ല്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്കുമാണ് അവസരം. യു പി എസ് സി പ്രിലിംസ്, മെയിന്‍സ് പരീക്ഷക്കുള്ള ഒരു വര്‍ഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്. എസ് സി/എസ് ടി, മറ്റു പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് റീഇമ്പേഴ്‌സ് ചെയ്യാം. വിവരങ്ങള്‍ക്ക് kscsa.org ലോ കൊല്ലം സെന്ററിന്റെ (ടി കെ എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ക്യാമ്പസ്) ഹെല്‍പ് ഡെസ്‌കുമായോ ബന്ധപ്പെടാം. ഫോണ്‍: 0474-2967711, 8281098867.

പ്രോസിക്യൂട്ടർ നിയമനത്തിൽ യൂടേണടിച്ച് യുഡിഎഫ് സർക്കാർ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെക്കൊണ്ട് രാജിവെപ്പിച്ചു

പ്രശസ്തനാവണം; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ വധഭീഷണി മുഴുക്കിയ യുവാവ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

പരാഗ്വെയെ ഗോൾമഴയിൽ മുക്കി യുഎസ്എ

യുഎസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവയ്ക്കും