എൻട്രൻസ് എക്സാം സെന്‍റർ മാറ്റാം.

 

representative image

Education

ഗൾഫ് രാജ്യങ്ങളിലെ എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാൻ അവസരം

ഗള്‍ഫ് രാജ്യങ്ങളിലെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാൻ അവസരമുണ്ടെന്ന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍

Thiruvananthapuram Bureau

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാൻ അവസരമുണ്ടെന്ന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒരു മണിവരെ കേന്ദ്രങ്ങള്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കും. യുഎഇ (ഷാര്‍ജ) പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്ത കീം അപേക്ഷകര്‍ ബുദ്ധിമുട്ടുകൾ നേരിടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കേരളത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനാകും. യുഎഇ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ക്ക് കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും പരീക്ഷാ കേന്ദ്രം മാറ്റാം.

പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള തീയതി നീട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്

അജിത്തിന്‍റെ റേസിന് പച്ചക്കൊടി വീശാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്