ഒബിസി വിഭാഗത്തിലെ വിദ്യാർഥിനികൾക്ക് ധനസഹായം; അവസാന തീയതി സെപ്റ്റംബർ 15
തിരുവനന്തപുരം: ഒബിസി വിഭാഗത്തിൽപ്പെട്ട സർക്കാർ, സർക്കാർ മെഡിക്കൽ അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ ഇരുവരേയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രത്യേക ധനസഹായം അനുവദിക്കും. ഇതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സെപ്റ്റംബർ 15 വരെ ഇ-ഗ്രാന്‍റ്സ് സ്‌കോളർഷിപ്പ് പോർട്ടൽ വഴി സമർപ്പിക്കാം. പദ്ധതിയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച സർക്കുലർ egrantz.kerala.gov.in ൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വികസന വകുപ്പിന്‍റെ മേഖലാ ഓഫിസുകളിൽ ബന്ധപ്പെടാം. ഫോൺ- കൊല്ലം: 0474-2914417, എറണാകുളം: 0484-2983130, പാലക്കാട്: 0492-2222335, കോഴിക്കോട്: 0495-2377786.