പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

 
Education

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

ഏഴ് ജില്ലകളിൽ 30 ശതമാനവും രണ്ട് ജില്ലകളിൽ 20 ശതമാനവും മാർജിനൽ വർധന; പുതിയ ഉത്തരവിലൂടെ പ്ലസ് വൺ പ്രവേശന സമ്മർദം കുറയുമെന്ന പ്രതീക്ഷ

നീതു ചന്ദ്രൻ

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വർധിപ്പിച്ച് സംസ്ഥാന സർക്കാർ. സീറ്റുകളും ബാച്ചുകളും വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഏഴ് ജില്ലകളിൽ 30 ശതമാനം വീതവും രണ്ട് ജില്ലകളിൽ 20 ശതമാനം വീതവും മാർജിനൽ വർധനവുമാണുള്ളത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിൽ നേരത്തേ അനുവദിച്ച 313 ബാച്ചുകൾ തുടരുമെന്നും ഉത്തരവിലുണ്ട്.