ഹയർ സെക്കൻഡറി പ്രവേശനത്തിന് ജൂൺ മൂന്നുവരെയുള്ള അപേക്ഷിക്കാം; ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ എട്ടിന്‌

 

representative image

Education

ഹയർ സെക്കൻഡറി പ്രവേശനത്തിന് ജൂൺ മൂന്നുവരെ അപേക്ഷിക്കാം; ട്രയൽ അലോട്ട്‌മെന്‍റ് എട്ടിന്‌

മുഖ്യ അലോട്ട്‌മെന്‍റ് പ്രക്രിയക്ക്‌ ശേഷം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് നടത്തും

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ എട്ടിന്‌ നടക്കും. ജൂൺ മൂന്നുവരെയുള്ള അപേക്ഷകൾ പരിഗണിച്ചശേഷം നടത്തുന്ന ട്രയൽ അലോട്ട്‌മെന്‍റിന്‍റെ അവസരത്തിൽ വിദ്യാർഥികൾക്ക്‌ തെറ്റുകൾ തിരുത്തുന്നതിനും സ്‌കൂളും വിഷയവും മാറ്റുന്നതിനും അവസരമുണ്ടാകും.

മുഖ്യ അലോട്ട്‌മെന്‍റ് പ്രക്രിയക്ക്‌ ശേഷം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് നടത്തും. വിദ്യാർഥികളിൽ ഒരു ജില്ലയിലേക്ക്‌ ഒന്നിൽ കൂടുതൽ തവണ അപേക്ഷിക്കരുത്‌. മാനേജ്‌മെന്‍റ്, കമ്യൂണിറ്റി, അൺ എയ്‌ഡഡ്‌ ക്വോട്ട സീറ്റുകളിലേക്ക്‌ അതത്‌ സ്‌കൂളുകളിൽ അപേക്ഷ നൽകണം.

അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഓരോ ബാച്ചിലും 40 ശതമാനം സീറ്റുകൾ മെറിറ്റ്‌ അടിസ്ഥാനത്തിലും 12 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും എട്ട്‌ ശതമാനം സീറ്റുകൾ പട്ടികവർഗ വിഭാഗത്തിനും ഉറപ്പാക്കണം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കും ഏകജാലക സംവിധാനത്തിലാണ്‌ പ്രവേശനം. എല്ലാ സ്‌കൂളുകളിലും ഹെൽപ്പ്‌ ഡെസ്‌കുകൾ ഉണ്ടാകും.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്