Education

ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി

വിശദ വിവരങ്ങളും ബ്രോഷറും https://iimsambalpur.ac.in/executive-mba എന്ന സൈറ്റില്‍ ലഭ്യമാണ്

കൊച്ചി: ഐഐഎം സമ്പല്‍പൂര്‍ നടത്തുന്ന രണ്ടു വര്‍ഷ എംബിഎ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായുള്ള ഈ എംബിഎ കോഴ്സിന് അപേക്ഷിക്കാന്‍ ബിരുദ തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും മൂന്നു വര്‍ഷത്തെയെങ്കിലും പ്രൊഫഷണല്‍ അനുഭവ സമ്പത്തും വേണം. ഓഫ്ലൈനായും വീഡിയോ കോണ്‍ഫറന്‍സ് അടിസ്ഥാനമായുള്ള വിര്‍ച്വല്‍ ക്ലാസ് റൂം രീതിയിലും ഈ കോഴ്സ് ലഭ്യമാണ്.

സ്ഥാപനങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തും വിധം സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാന്‍ പങ്കെടുക്കുന്നവരെ പിന്തുണക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യമെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു.

കോഴ്സ് സംബന്ധിച്ച് +91 9777132258 / 9811210611 എന്നീ നമ്പറുകളില്‍ അന്വേഷിക്കാവുന്നതാണ്. വിശദ വിവരങ്ങളും ബ്രോഷറും. https://iimsambalpur.ac.in/executive-mba എന്ന സൈറ്റില്‍ ലഭ്യമാണ്

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി