പരീക്ഷാ തീയതി മാറ്റണമെന്ന് കെ.സി. വേണുഗോപാൽ.

 

File

Education

എൻജിനീയറിങ് എൻട്രൻസ് മാറ്റണമെന്ന് ആവശ്യം

കെ.സി. വേണുഗോപാൽ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തുനൽകി

Thiruvananthapuram Bureau

ക്രിസ്ത്യൻ സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള ഈസ്റ്റർ വിശുദ്ധവാരത്തിൽ നടത്താൻ നിശ്ചയിച്ച എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ ) തീയതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തുനൽകി.

പെസഹ വ്യാഴം, ദുഃഖവെള്ളി , ഈസ്റ്റർ എന്നിവ വരുന്ന ഏപ്രിൽ 2 മുതൽ 8 വരെയാണ് ജെഇഇ മെയിൻ പരീക്ഷാ തിയതി ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്ന നിരവധി ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് ഈ ദിവസങ്ങൾ അവരുടെ വിശ്വാസപരമായ അനുഷ്ഠാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്.

ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളിൽ അനാവശ്യമായ മാനസിക സമ്മർദ്ദവും ഉണ്ടാകും.ഇത് പരിഗണിച്ച് പരീക്ഷകൾ പുനഃക്രമീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്