ഓണാവധി ഒരു ദിവസം കുറവ്.

 

Representative image

Education

സ്കൂളുകൾക്ക് ഓണാവധി 9 ദിവസം മാത്രം

പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓണാവധി10 ദിവസമില്ല, 9 ദിവസമേയുള്ളൂ

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. എല്‍പി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് 14ന്. രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ച കഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ 2 മണിക്കാണു പരീക്ഷ ആരംഭിക്കുക.

എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നു തന്നെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക.

പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓണാവധി10 ദിവസമില്ല, 9 ദിവസമേയുള്ളൂ. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർ സ്നേഹിൽ കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം.

Get updates on WhatsApp

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

"സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഞാൻ ജോലി നൽകി"; വെളിപ്പെടുത്തലുമായി ജി. സുധാകരൻ

"ആർക്കും വേണ്ടി തിരുത്തേണ്ടതല്ല ഇസ്ലാമിക നിയമങ്ങൾ"; വിവാദ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം

ആണവ സംഘർഷത്തിന്‍റെ വർധിച്ചുവരുന്ന അപകടസാധ്യതയിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് നേതാക്കൾ

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച