അലോട്ട്മെന്‍റ്  
Education

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്‍റ്

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, 64.

Reena Varghese

2024-25 അധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് മാത്രം പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്‍റ് ഡിസംബർ 4 ന് നടത്തും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഡിസംബർ 1 മുതൽ 3 ന് വൈകിട്ട് 5 മണി വരെ ഓൺലൈനായി പുതുതായി കോഴ്‌സ് / കോളെജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല.

മുൻ അലോട്ട്‌മെന്‍റുകൾ വഴി സർക്കാർ കോളെജുകൾ ഒഴികെ മറ്റ് കോളെജുകളിൽ പ്രവേശനം നേടിയർ നിരാക്ഷേപപത്രം ഓപ്ഷൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ ഫീസടച്ച് അതാത് കോളെജുകളിൽ ഡിസംബർ 6 നകം പ്രവേശനം നേടണം. അലോട്ട്‌മെന്‍റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്‍റുകളിൽ പങ്കെടുപ്പിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, 64.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ