പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച

 
Education

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച

തിങ്കളാഴ്ച രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും

MV Desk

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച. തിങ്കളാഴ്ച രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും. അലോട്ട്‌മെന്‍റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലിങ്കിലൂടെ ലഭിക്കും.

അലോട്ട്‌മെന്‍റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്‍റ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 23ന് വൈകിട്ട് 5ന് മുൻപ് ഹാജരാകണം.

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെയും രണ്ടാം അലോട്ട്‌മെന്‍റ് റിസൾട്ടും സ്‌പോർട്‌സ് ക്വാട്ട ഒന്നാം അലോട്ട്‌മെന്‍റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്‍റിനുശേഷം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് അപേക്ഷകൾ സമർപ്പിക്കാം.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി