.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പിജി മെഡിക്കൽ, ദന്തൽ കോഴ്സ്: അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പിജി മെഡിക്കൽ, ദന്തൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ൽ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ കോളെജുകളിൽ ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് ഒന്നിനകം പ്രവേശനം നേടണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്ലസ് വൺ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി ഇന്നു മുതൽ നാളെ നാല് മണി വരെ അപേക്ഷിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
മുൻ അലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. നിലവിലുള്ള ഒഴിവുകൾ www.hscap.kerala.gov.in -ൽ ഓഗസ്റ്റ് 19 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്കനുസൃതമായി എത്ര സ്കൂൾ /കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.
ഓവർസീസ് സ്കോളർഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ് വിഷയങ്ങളിൽ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. www.egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 15. ഫോൺ: 0471-2727379.