Education

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ആകെ 21905 പേർ പരീക്ഷ എഴുതിയതിൽ 4054 പേർ വിജയിച്ചു. ആകെ വിജയശതമാനം 18.51 ആണ്

2023 ജനുവരി 22നു നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആർ.ഡിയുടെ www.prd.kerala.gov.in, എൽ.ബി.എസിന്‍റെ www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ആകെ 21905 പേർ പരീക്ഷ എഴുതിയതിൽ 4054 പേർ വിജയിച്ചു. ആകെ വിജയശതമാനം 18.51 ആണ്.

പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷ ഡയറക്റ്റർ, എൽ.ബി.എസ്. സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാഫോം മാർച്ച് 10 മുതൽ വെബ് സൈറ്റിൽ (www.lbscentre.kerala.gov.in) ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത