കിലയിൽ ബിരുദ വിഷയങ്ങളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ചൊവ്വാഴ്ച മുതൽ

 
Education

കിലയിൽ ബിരുദ വിഷയങ്ങളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ചൊവ്വാഴ്ച മുതൽ

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ സ്‌പോട്ട് അഡ്മിഷനില്‍ കില കോളെജില്‍ ഹാജരാകാന്‍ അര്‍ഹതയുള്ളൂ

MV Desk

തൃശൂര്‍: മുളംകുന്നത്തുകാവിലെ കില ആസ്ഥാനത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്വാശ്രയ സ്ഥാപനമായ കില കോളെജ് ഓഫ് ഡിസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ലോക്കല്‍ ഗവേണന്‍സില്‍ ഒന്നാം വര്‍ഷ ബിരുദ വിഷയങ്ങളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല അഫിലിയേഷനുള്ള കോഴ്‌സുകളായ ബിഎ റൂറല്‍ ഡവലപ്‌മെന്‍റ് ആന്‍റ് ഗവേണന്‍സ് ഓണേഴ്‌സ്, ബിഎ ജെന്‍ഡര്‍ ആന്‍റ് ഡവലപ്‌മെന്‍റ് സ്റ്റഡീസ് ഓണേഴ്‌സ് എന്നിവയിലേക്കാണ് ഈ മാസം 11, 14 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്.

മെറിറ്റ് ആന്‍റ് മാനെജ്‌മെന്‍റ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. 2026 ഫെബ്രുവരി 24-ന് ചേര്‍ന്ന കില എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം, കുറഞ്ഞത് 15 വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്ന പക്ഷം മാത്രമേ പ്രസ്തുത കോഴ്സിലേക്കുള്ള പ്രവേശനം സ്ഥിരീകരിക്കുകയുള്ളു.

സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കിലയുടെ ഔദ്യോഗിക വെബ്സൈറ്റിലോ കില കോളെജിന്‍റെ വെബ്സൈറ്റിലോ പ്രസിദ്ധീകരിക്കുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി ഈ മാസം 10-നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സെമസ്റ്റര്‍ ഫീ: 10080 രൂപ. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ സ്‌പോട്ട് അഡ്മിഷനില്‍ കില കോളെജില്‍ ഹാജരാകാന്‍ അര്‍ഹതയുള്ളൂ. രജിസ്‌ട്രേഷന്‍ ലിങ്ക് :- https://forms.gle/Yhx3kUjaRjVre82s5

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടാത്തതിനു പിന്നിൽ രോഹിത് ശർമയും ലക്ഷ്മണനും?

വിമർശനങ്ങൾക്ക് പിന്നാലെ ആഡംബര വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി

ഭാഗിക വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

ഇരിങ്ങാലക്കുട യോഗത്തിന് പാർട്ടിയുമായി ബന്ധമില്ല: തോമസ് ഉണ്ണിയാടൻ എംഎൽഎ | Video