എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ; നടപടികൾ ഊർജിതമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

 

file image

Education

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ; നടപടികൾ ഊർജിതമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

ഫലം വൈകുന്നത് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ ചുമതലയേൽക്കാത്ത സാഹചര്യത്തിൽ അനിശ്ചിതത്വത്തിലായ എസ്എസ്എൽസി ഫല പ്രഖ്യാപനം മേയ് 15 (വെള്ളിയാഴ്ച) തന്നെ നടക്കും. ഫലം വൈകുന്നത് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ പ്രഖ്യാപനത്തിനായുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എൻ.എസ്.കെ. ഉമേഷ് ഊർജിതമാക്കി.

സർക്കാരോ വിദ്യാഭ്യാസ മന്ത്രിയോ ഇല്ലാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെയോ പൊതുവിദ്യാഭ്യാസ ഡ‍യറക്റ്ററുടെയോ നേതൃത്വത്തിലാവും ഫല പ്രഖ്യാപനം. ബുധനാഴ്ച പരീക്ഷാ ബോർഡിന്‍റെ യോഗം ചേരുന്നുണ്ട്.

ഫലപ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക നടപടികൾ പൂർ‌ത്തിയാക്കാനായി ഒരു ദിവസം കൂടി വേണ്ടിവരും. ഈ യോഗത്തിലാവും ഫല പ്രഖ്യാപനം സംബന്ധിച്ച സമയം അടക്കം തീരുമാനിക്കുക.

മാത്രമല്ല, പ്ലസ് ടു ഫലപ്രഖ്യാപനവും കൃത്യസമയത്ത് നടക്കുമെന്നും ഉമേഷ് അറിയിച്ചു. സ്കൂൾ‌ തുറക്കുമ്പോൾ തന്നെ പാഠപുസ്തകങ്ങളെല്ലാം വിതരണം ചെയ്യുമെന്നും വിദ്യാഭാസ ഡ‍യറക്റ്റർ അറിയിച്ചു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും