എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07% വിജയം, ഫലം 3.30 മുതൽ സൈറ്റുകളിൽ

 
file image
Education

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07% വിജയം, ഫലം 3.30 മുതൽ സൈറ്റുകളിൽ

ഐടി മിഷന്‍റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലൂടെയും നമ്മുടെ കേരളം മൊബൈൽ ആപ്പിലൂടെയും ഫലം ലഭിക്കും.

നീതു ചന്ദ്രൻ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരിൽ 99.07% പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി. പുതിയ മന്ത്രിസഭ രൂപീകരിക്കാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണ് ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എൽസി, എസ്എസ്എൽസി(ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. 3.30 മുതൽ ഓദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാൻ സാധിക്കും. ഐടി മിഷന്‍റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലൂടെയും നമ്മുടെ കേരളം മൊബൈൽ ആപ്പിലൂടെയും ഫലം ലഭിക്കും.

3031 കേന്ദ്രങ്ങളിലായി 4,17, 290 പേരാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയിരിക്കുന്നത്. മാർച്ച് 5 മുതൽ 30 വരെയായിരുന്നു പരീക്ഷ.

ഫലം അറിയാം

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും