Education

സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്‍റ്

ആയുർവേദ/ ഹോമിയോ, സിദ്ധ, യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ

2023-24 അധ്യയന വർഷത്തെ ആയൂർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി’/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മുന്നാം ഘട്ട അലോട്ട്മെന്‍റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്‍റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർഥികൾക്ക് സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്‍റിനായി നവംബർ 5 ന് വൈകിട്ട് ആറു മുതൽ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്‍റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ അവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Stray Vacancy Option Registration’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്‍റ് പ്രക്രിയയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളും ഈ ഘട്ടത്തിൽ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുള്ള എല്ലാ കോളേജിലേക്കും, കോഴ്സിലേക്കും ഓപ്ഷൻ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. അലോട്ട്മെന്‍റ് ലഭിച്ചാൽ പ്രവേശനം നേടും എന്ന് ഉറപ്പുളള കോളജുകളിൽ/ കോഴ്സുകളിൽ മാത്രം ഓപ്ഷൻ രജിസ്റ്റർ ചെയ്യാനും ശ്രദ്ധിക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട എല്ലാ വിശദാശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.keral.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത