ടെക്നിക്കൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാം.

 
പ്രതീകാത്മക ചിത്രം
Education

ടെക്നിക്കൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാം

ഓഫ്‌ലൈൻ അപേക്ഷകൾ ജൂൺ 6 വൈകിട്ട് 5 മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം; ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ സ്‌കൂൾ ക്യാഷ് കൗണ്ടറിലോ അടയ്ക്കാം

Thiruvananthapuram Bureau

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ 11ാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. www.thss.ihrd.ac.in വെബ്സൈറ്റ് മുഖേന മേയ് 21 മുതല്‍ ഓണ്‍ലൈനായും അതത് സ്‌കൂളുകളില്‍ നേരിട്ടെത്തി ഓഫ് ലൈനായും അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 5 വൈകിട്ട് 5 ആണ്. രജിസ്ട്രേഷന്‍ ഫീസായ 115 രൂപ (എസ്.സി/എസ്.ടി വിദ്യാർഥികള്‍ക്ക് 60 രൂപ) ഓണ്‍ലൈനായി അതത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കു രജിസ്ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം രജിസ്ട്രഷേന്‍ ഫീസ് അടച്ചതിന്‍റെ വിശദവിവരങ്ങള്‍ www.thss.ihrd.ac.in എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ നല്‍കണം.

ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്ട്രേഷന്‍ ഫീസും സഹിതം (രജിസ്ട്രേഷന്‍ ഫീസ് അതത് പ്രിന്‍സിപ്പൽമാരുടെ പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാം) ജൂണ്‍ 6ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888, 8547006804), അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 0478-2552828, 8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013),

പീരുമേട് (ഇടുക്കി, 04869-232899, 8547005011/9744251846), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂര്‍, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകള്‍ നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് www.ihrd.ac.in ല്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ ഈ സൈറ്റിലും അതതു സ്‌കൂളുകളുടെ വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 9447242722.

കെഎസ്ആർടിസിയുടെ കുപ്പിവെള്ളം: എതിർപ്പുമായി തൊഴിലാളി യൂണിയനുകൾ

ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമല്ല

പാമ്പ് ഭീതി ഒഴിയുന്നില്ല; വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പാമ്പു കടിച്ചു, 18 കാരിയും ചികിത്സയിൽ

സംസ്ഥാനത്ത് ചൊവ്വാഴ്ച ഹർത്താൽ; ഏതെല്ലാം സർവീസുകളെ ബാധിക്കും!

"ചക്ക വീണ് പാമ്പു ചത്തു"; മൂർഖനെയാണ് വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്