മഹാരാഷ്ട്രയിൽ ടെറ്റ് ചോദ്യപേപ്പർ ചോർന്നു: പരീക്ഷ മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

 
Education

മഹാരാഷ്ട്രയിൽ ടെറ്റ് ചോദ്യപേപ്പർ ചോർന്നു: പരീക്ഷ മാറ്റി, മൂന്ന് പേർ അറസ്റ്റിൽ

ചോദ‍്യപേപ്പർ ചോർന്നത് എങ്ങനെയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല

Aswin AM

മുംബൈ: ജൂൺ 27ന് മഹാരാഷ്ട്രയിൽ നടത്താനിരുന്ന ടെറ്റ് പരീക്ഷയുടെ ചോദ‍്യപേപ്പർ ചോർന്നു. താനെയിലാണ് ചോദ‍്യപേപ്പർ ചോർന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പരീക്ഷ മാറ്റിവച്ചതായി അധികൃതർ വ‍്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ‍്യപേപ്പർ ചോർന്നത് എങ്ങനെയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തി ഇതിനു പിന്നിൽ പ്രവൃത്തിച്ചവർക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ പറഞ്ഞു.

സംഭവം വാർത്തയായതോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗതെത്തി. വെറുമൊരു ചോദ‍്യപേപ്പർ ചോർച്ചയല്ല ഇതെന്നും രാജ‍്യത്തെ യുവാക്കളുടെ ഭാവി കവർന്നെടുക്കലാണിതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു