ദൃശ്യം 3 റിലീസ് മേയ് 21ന്

 
Entertainment

യുകെയിൽ 'ദൃശ്യം 3' തരംഗം: അഡ്വാൻസ് ബുക്കിങ് പൊടിപൊടിക്കുന്നു

യുകെയിൽ മലയാള സിനിമയ്ക്ക് പുതിയ റെക്കോർഡ്; ‘ദൃശ്യം 3’ ടിക്കറ്റുകൾ റിലീസിന് നാലാഴ്ച മുമ്പ് തന്നെ ഹൗസ്‌ഫുൾ മോഡിലേക്ക്

ലണ്ടൻ: മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' യുകെയിലെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. യുകെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ RFT ഫിലിംസ്, സിനിമ റിലീസ് ചെയ്യുന്നതിന് നാലാഴ്ച മുൻപ് തന്നെ ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വിപണിയിൽ ചരിത്രം കുറിച്ചു.

യുകെയിലെ പ്രശസ്തമായ തിയെറ്റർ ശൃംഖലകളായ Cineworld, Odeon, Vue Cinemas എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്‍റെ റിലീസിന് ഇത്രയും ദിവസങ്ങൾക്ക് മുമ്പ് ബുക്കിങ് ഓപ്പൺ ചെയ്യുന്നത് ഇതാദ്യമായാണ്. 2026 മേയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. യുകെയിലെ മോളിവുഡ് മാർക്കറ്റ് ലീഡേഴ്സായ RFT ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

RFT ഫിലിംസ് സിഇഒ റൊണാൾഡ് തൊണ്ടിക്കലാണ് ഈ വമ്പൻ റിലീസിന് നേതൃത്വം നൽകുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച RFT ഫിലിംസിന്‍റെ ട്രാക്ക് റെക്കോർഡിലെ മറ്റൊരു പൊൻതൂവലാകും 'ദൃശ്യം 3'.

ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവർ മൂന്നാം ഭാഗത്തിലും മുൻവേഷങ്ങളിലെത്തുന്നു.

ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോൾ അവരെ സ്വീകരിക്കാൻ യുകെയിലെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആവേശമാണുള്ളത്. രണ്ടാം ഭാഗത്തിലെ സംഭവവികാസങ്ങൾ കഴിഞ്ഞ് നാലര വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ഈ ചിത്രം പ്രമേയമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ ബുക്കിങ് ലഭ്യമാകുമെന്ന് വിതരണക്കാർ അറിയിച്ചു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി