Entertainment

' 18+ ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഫലൂദ എന്റര്‍ടെയ്‌മെന്റും റീല്‍സ് മാജിക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ  ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു

Anoop K. Mohan

നസ്ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 18+ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അരുണ്‍ ഡി ജോസാണു ചിത്രം സംവിധാനം ചെയ്യുന്നത്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യൂ, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഫലൂദ എന്റര്‍ടെയ്‌മെന്റും റീല്‍സ് മാജിക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ  ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.എ ഡി ജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം, ബിജിഎം- ക്രിസ്റ്റോ സേവ്യര്‍. എഡിറ്റര്‍-ചമന്‍ ചാക്കോ,പ്രൊഡക്ഷന്‍ ഡിസൈനര്‍-നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനര്‍-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-റെജിവാന്‍ അബ്ദുള്‍ ബഷീര്‍, സ്റ്റില്‍സ്-അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്,പി ആര്‍ ഒ-എ എസ് ദിനേശ്.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ