മെഡിസിൻ അലർജി, കൈയിൽ പച്ചകുത്തി വീണ നായർ; വിഡിയോയ്ക്ക് കൈയടി

 
Entertainment

മെഡിസിൻ അലർജി, കൈയിൽ പച്ചകുത്തി വീണ നായർ; വിഡിയോയ്ക്ക് കൈയടി

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ടാറ്റൂ കുത്തിയ വിവരം പങ്കുവച്ചത്

Manju Soman

മരുന്ന് അലർജിയുണ്ടെന്ന് കൈയിൽ പച്ചകുത്തി നടി വീണ നായർ. അത്യാഹിത ഘട്ടത്തിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റുള്ളവർക്ക് മനസിലാകാൻ വേണ്ടിയാണ് വീണ പച്ചകുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ടാറ്റൂ കുത്തിയ വിവരം പങ്കുവച്ചത്.

മെഡിസിൻ അലർജി എന്നാണ് വീണ കൈയിൽ പച്ചകുത്തിയത്. "ഞാൻ മെഡിസിൻ അലർജി ഉള്ള ആളാണ്. ഞാൻ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്. മനുഷ്യന്മാരുടെ കാര്യമല്ലേ അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാൽ. ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാൻ പറ്റില്ല. ഈ ടാറ്റൂ കാണുമ്പോൾ ഏത് രാജ്യത്തുള്ളവരാണെങ്കിലും അലേർട്ടാകും. അപ്പൊ അവർ ടെസ്റ്റ് എടുത്തിട്ടേ എനിക്ക് ഇൻജെക്ഷൻ ചെയ്യുകയുള്ളൂ."- എന്നാണ് വീണ നായർ പറയുന്നത്.

നിരവധി പേരാണ് വീണയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ടാറ്റൂ ഫാഷൻ മാത്രമായി കാണുന്ന ഈ കാലത്ത് ജീവൻ രക്ഷിക്കാനുള്ള മുൻകരുതലായി ടാറ്റൂവിനെ വീണ ഉപയോ​ഗിച്ചതിനെയാണ് പലരും പ്രശംസിക്കുന്നത്. ഇത് വലിയ സന്ദേശമാണെന്നും മരുന്ന് അലർജിയുള്ളവർക്ക് ഇത് മാതൃകയാണെന്നും നിരവധി പേർ കുറിക്കുന്നു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ