രതീഷ് വേഗയുടെ ആദ്യ സംവിധാന സംരംഭത്തിൽ ജയസൂര്യ നായകൻ.

 

വാഴൂർ ജോസ്

Entertainment

ഓപ്പറേഷൻ ത്രാൾ ഷൂട്ടിങ് പൂർത്തിയായി

വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ

Entertainment Desk

ജയസൂര്യയെ നായകനാക്കി രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൈ വോൾട്ടെജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ ഷൂട്ടിങ് പൂർത്തിയായി. അഞ്ച് ഭാഷകളിലായി അവതരിപ്പിക്കുന്ന ചിത്രം ഗുഡ് വിൽ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ജോബി ജോർജാണ് നിർമിക്കുന്നത്.

സംഗീത സംവിധായകനായ രതീഷ് വേഗ തൃശൂർ പൂരം എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു കൊണ്ടാണ് സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുന്നത്. സംവിധായക നിരയിലേക്കുള്ള അരങ്ങേറ്റത്തിന്, ജനശ്രദ്ധയാകർഷിച്ച ഒരു പ്രമേയം തന്നെയാണ് രതീഷ് കണ്ടെത്തിയിരിക്കുന്നത്- കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ.

വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ലോക മനഃസാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണങ്ങളുമാണ് ചിത്രത്തിന്‍റെ കഥാഗതി നിർണയിക്കുന്നത്.

എൻഐഎ ഉദ്യോഗസ്ഥനായ ഹർഷവർധൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. തന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണിതെന്ന് ജയസൂര്യ പറയുന്നു.

സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ ഋതിക സിങ്, വിനയ റായ്, അമൈറ ദാസ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.

"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ

അനധികൃത സ്വത്ത് ആരോപണം: അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ഡൽഹി കലാപക്കേസ്; 13 പ്രതികളെ വെറുതെവിട്ടു

എൻഡിഎ-ഇന്ത്യ സഖ്യം എംപിമാർ മുഖാമുഖം; പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിൽ നേർക്കുനേർ ഭരണ-പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം ആർബിഐ ഓഫീസിൽ യന്ത്രത്തിൽ കൈ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം