മായൻ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഡീൻ കുര്യാക്കോസ് എംപി എത്തിയപ്പോൾ.

 
Entertainment

'മായൻ' ലൊക്കേഷനിൽ എംപിക്കൊപ്പം ഓണാഘോഷം

മായന്‍റെ സെറ്റിൽ വിപുലമായ ഓണാഘോഷമാണ് അരങ്ങേറിയത്. വാഗമണ്ണിലെ ഒരു കൺവൻഷൻ സെന്‍റിറിലായിരുന്നു ഓണാഘോഷം.

Entertainment Desk

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം ഷൂട്ടിങ് നിർത്തിവയ്ക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കാനാണ് ബ്രേക്ക് നൽകുന്നത്.

എന്നാൽ, കാരക്കുടിയിൽ ചിത്രീകരണം നടത്തുന്ന മമ്മൂട്ടി ചിത്രം, ഊട്ടിയിൽ ടൊവിനോ തോമസ് നായകനായ മുൻപേ എന്ന ചിത്രം, കുട്ടിക്കാനം, വാഗമൺ ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന ജയസൂര്യ നായകനായ മായൻ തുടങ്ങിയ ചിത്രങ്ങൾ ഓണത്തിനും ചിത്രീകരണം തുടർന്നു.

മായന്‍റെ സെറ്റിൽ വിപുലമായ ഓണാഘോഷമാണ് അരങ്ങേറിയത്. വാഗമണ്ണിലെ ഒരു കൺവൻഷൻ സെന്‍റിറിലായിരുന്നു ഓണാഘോഷം. മാജിക്ക് മൂണിന്‍റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കളങ്കാവിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ ജോസ് ആണ്.

ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും യൂണിറ്റംഗങ്ങളും ഉൾപ്പടെ നൂറ്റിയമ്പതോളം പേർ ഓണാഘോഷത്തിന് ഒത്തുകൂടിയപ്പോൾ മറ്റൊരു വിഐപി അതിഥിയായി എത്തി. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആയിരുന്നു ഈ വിഐപി. ജയസൂര്യ, വിജയ് ബാബു, നൈല ഉഷ, ആർഷ ബൈജു, ജിബിൻ ഗോപിനാഥ്, വൈഷ്ണവി തുടങ്ങിയ അഭിനേതാക്കളും പരിപാടികളിൽ സജീവമായിരുന്നു.

"ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നിരവധി ഓണാ ലോഷ പരിപാടികളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുണ്ടങ്കിലും ഒരു സിനിമാ ഗ്രൂപ്പിനൊപ്പം ഓണാലോഷ പരിപാടിയിൽ ഇത് ആദ്യമായാണ്", ആശംസകൾ നേർന്നു കൊണ്ട് ഡീൻ കുര്യാക്കോസ് പറഞ്ഞു.

നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ പാരമ്പര്യങ്ങൾ ഈ ഒത്തൊരുമയിലൂടെ തിരികെ പിടിക്കാൻ കഴിയട്ടെ എന്ന് ജയസൂര്യ ഓർമപ്പെടുത്തി. ഇത്തരം ചടങ്ങുകൾ നമ്മുടെ മാനവീയയുടെ പ്രാധാന്യത്തിന് മാറ്റുകൂട്ടുന്നതാണന്ന് വിജയ് ബാബു ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.

കഴിഞ്ഞ കുറേ വർഷക്കാലമായി നാട്ടിൽഓണം ആഘോഷിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല. ഇന്ന് അതിന് അവസരമുണ്ടാ യതിൽ ഏറെ സന്തോഷമുണ്ടന്ന് നൈല ഉഷയും പറഞ്ഞു.

പോൺ ആപ്പുകളും ടോർ നെറ്റ്‌വർക്കും; കശ്മീരിൽ ഭീകരരുടെ പുതിയ ആശയവിനിമയ തന്ത്രം

പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

പ്രളയം; നേപ്പാളിന് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി ഇന്ത്യ

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു

വിവാഹം മുടങ്ങി; മുൻ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്