നിലീൻ സാന്ദ്രയും ശ്യാമിൻ ഗിരീഷും, മെഡിക്കൽ മിറാക്കിൾ പോസ്റ്റർ

 
Entertainment

ഇതും ഒരു 'മിറാക്കിൾ', സിനിമ തിയറ്ററിലെത്തുന്നതിനു മുൻപ് വിവാഹം രജിസ്റ്റർ ചെയ്ത് സംവിധായകനും തിരക്കഥാകൃത്തും

ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ തിയറ്ററിൽ എത്താനിരിക്കെയാണ് വിവാഹം

Manju Soman

കരിക്ക് വെബ്സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയായി. യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. വിവാഹത്തിനു മുൻപ് നടന്ന രജിസ്റ്റർ വിവാഹത്തിന്‍റെ വിശേഷങ്ങളാണ് നിലീൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമെത്തിയാണ് സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ തിയറ്ററിൽ എത്താനിരിക്കെയാണ് വിവാഹം.

വലിയ വിവാഹ ആഘോഷങ്ങൾക്ക് മുൻപ് ഇങ്ങനെ ഒരു കാര്യം നടന്നു. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാനായി ഇങ്ങനെയൊരു കാര്യം ആദ്യം ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഓർത്തൂ, രണ്ട് മാലകൾ പരസ്പരമിട്ട് കുറച്ചും സന്തോഷം കൂടി പങ്കുവയ്ക്കാമെന്ന് ഞങ്ങൾ ഓർത്തൂ. വലിയ വിവാഹത്തിനു മുൻപ് നടന്ന ഒരു കൊച്ചു വിവാഹം. - രജിസ്റ്റർ ഓഫിസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നിലീന കുറിച്ചു.

പിങ്ക് നിറത്തിലുള്ള പട്ടു സാരി ധരിച്ച് വളരെ സിംപിൾ ലുക്കിലാണ് നിലീന എത്തിയത്. നിലീനയുടെ സാരിയോട് ചേരുന്ന ഷർട്ടാണ് ശ്യാം ധരിച്ചത്. 2017ലാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമാവുകയായിരുന്നു. സംഗീത് പ്രതാപ് നായകനായി എത്തുന്ന പുതിയ ചിത്രം ഇറ്റ്സ് എ മെഡിക്കൽ മിറാക്കിളിളിന്‍റെ സംവിധായകനായി ശ്യാമിൻ ഗിരീഷ്. നിലീൻ സാന്ദ്രയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീൻ സാന്ദ്രയാണ്.

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന് ജാമ‍്യം

സ്വർണ വില മുകളിലേക്ക്; പവന് 2440 രൂപ കൂടി

ഇമാം ഉൾ ഹഖിന് 2 വർഷത്തേക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി പിസിബി; റിസ്‌വാന്‍റെ കരിയർ അവസാനിച്ചോ?

തുടർച്ചയായ തിരിച്ചടികൾ: ഗില്ലും ശ്രേയസും മറുപടി പറയണം

ഇന്ത്യ-ഇറാൻ കൂട്ടുകെട്ട്: യുഎസ് നിലപാട് വ്യക്തമാക്കുന്നു