"എന്തൊരു വെറുപ്പിക്കൽ ആണ്'; ആട് 3 യിലെ ധർമജന്‍റെ കഥാപാത്രത്തിനെതിരേ വിമർശനം

 
Entertainment

"എന്തൊരു വെറുപ്പിക്കലാണ്''; ആട് 3 യിലെ ധർമജന്‍റെ കഥാപാത്രത്തിന് വിമർശനം

സിനിമയിൽ ധർമജൻ ബോൾഗാട്ടി അവതരിപ്പിച്ച ക്യാപ്റ്റൻ ക്ലീറ്റസ് എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് വിമർശനങ്ങൾ

Namitha Mohanan

നൂറു കോടിയും കടന്ന് തിയെറ്ററിൽ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുകയാണ് ആട് 3. മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആട് 3. ഇപ്പോഴിതാ ചിത്രത്തിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം ഉ‍യരുകയാണ്.

സിനിമയിൽ ധർമജൻ ബോൾഗാട്ടി അവതരിപ്പിച്ച ക്യാപ്റ്റൻ ക്ലീറ്റസ് എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് വിമർശനങ്ങൾ. ക്യാപ്റ്റൻ ക്ലീറ്റസ് സിനിമയിൽ ഉപയോഗിക്കുന്ന പല ഡയലോഗുകളും പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നാണ് വിമർശനം.

പല സന്ദർഭങ്ങളിലും ആവശ്യമില്ലാത്ത ഡയലോഗുമായി ധർമജൻ എത്തുന്നത് പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ചിലരാകട്ടെ ഈ കഥാപാത്രം പൂർണമായും അനാവശ്യമായിരുന്നുവെന്നും പറയുന്നു. പ്രധാനമായും ധർമജൻ പറഞ്ഞ "ഞാൻ പാണൻ അല്ല പുലയൻ അല്ല പറയൻ അല്ല" എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.

ഇത്തരം ഡയലോഗുകൾ വെറും ചളിയായി മാത്രം തള്ളാനാവില്ലെന്നും തമാശയ്ക്കായി ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് ഉൾക്കൊള്ളാനാവില്ലെന്നും ആളുകൾ പറയുന്നു. എന്തൊരു വെറുപ്പിക്കൽ ആണെന്നും ആളുകൾ പറയുന്നു.

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video

6 മാസത്തിനുള്ളിൽ‌ തിലകോ ദുബെയോ ഇന്ത‍്യൻ ടീമിൽ‌ നിന്നും പുറത്താകും, പകരം വൈഭവ്? പ്രവചനവുമായി മുൻ ഇന്ത‍്യൻ താരം

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം