"ആമിർ ഭായ്, ഇനിയും ഒരുപാട് കല്യാണം കഴിക്കാനാവട്ടെ"; പരിഹാസവുമായി മുൻ സൈനിക ഉദ്യോഗസ്ഥൻ, വിമർശനം

 
Entertainment

"ആമിർ ഭായ്, ഇനിയും ഒരുപാട് കല്യാണം കഴിക്കാനാവട്ടെ"; പരിഹാസവുമായി മുൻ സൈനിക ഉദ്യോഗസ്ഥൻ, വിമർശനം

നിരവധി പേരാണ് മുൻ സൈനിക ഉദ്യോഗസ്ഥനെതിരേ വിമർശനവുമായി രംഗത്തെത്തിയത്

Manju Soman

ബോളിവുഡ് നടൻ ആമിർ ഖാന്‍റെ മൂന്നാം വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കാമുകി ഗൗരി സ്പ്രാട്ടിനെ അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സാക്ഷിയാക്കിയാണ് ആമിർ വിവാഹം ചെയ്തത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. അതിനിടെ ആമിറിനെ പരിഹസിച്ചുകൊണ്ട് ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ കുറച്ച വാക്കുകളാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമാകുന്നത്.

ആമിർഖാന് ആശംസകൾ അറിയിച്ചുകൊണ്ടും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പോസ്റ്റിട്ടിരുന്നു. ഇത് റീഷെയർ ചെയ്തുകൊണ്ടാണ് റിട്ടയേഡ് ലെഫ്റ്റനന്‍റ് ജനറലായ പാണ്ഡെയുടെ പരിഹാസം. പവിത്രമായ വിവാഹത്തിന് ആശംസകൾ ആമിർ ഭായ്, ഇനിയും ഒരുപാട് ഉണ്ടാകട്ടെ.- എന്നാണ് പാണ്ഡെ കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് മുൻ സൈനിക ഉദ്യോഗസ്ഥനെതിരേ വിമർശനവുമായി രംഗത്തെത്തിയത്. താരത്തിന്‍റെ മുൻ വിവാഹങ്ങളെ ചൂണ്ടിക്കാട്ടിയുള്ള പരിഹാസമാണ് പാണ്ഡെ നടത്തിയത് എന്നാണ് വിമർശനം. ഇന്ത്യൻ വ്യാമയാന സേനയിലെ എയർ വൈസ് മാർഷലായിരുന്ന മൻമോഹൻ ബഹദൂർ രൂക്ഷ വിമർശനാണ് പാണ്ഡെയ്ക്ക് നേരെ കുറിച്ചത്. സൈന്യത്തിലെ ഏറെ ബഹുമാനിച്ചിരുന്ന ഉദ്യോഗസ്ഥൻ ഇത്ര തരംതാഴാൻ പാടില്ലായിരുന്നു എന്നാണ് അദ്ദേഹം വിമർശിച്ചത്.

Get updates on WhatsApp

സൈനിക പദവിയിൽ ഇരുന്ന ഒരാളിൽ നിന്ന് വരേണ്ട പ്രവൃത്തിയല്ല ഇതെന്നും വിമർശിക്കുന്നവരുണ്ട്. ഒരാളുടെ വ്യക്തിജീവിതത്തേക്കുറിച്ച് പറയുമ്പോൾ മാന്യതപാലിക്കണമെന്നും അദ്ദേഹത്തെ ഉപദേശിക്കുന്നവരുണ്ട്. എന്നാൽ ഇത് വെറും തമാശയല്ലേ എന്നും ഇത്ര ഗൗരവം നൽകേണ്ടതുണ്ടോ എന്നും ചോദിക്കുന്നവരുമുണ്ട്.

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും