ആമിർ ഖാൻ

 
Entertainment

61ാം വയസിൽ 25കാരനായി വേഷമിടാൻ ആമിർ ഖാൻ; വമ്പൻ മേക്കോവർ നടത്താനൊരുങ്ങി താരം

ലൽക്കാറ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച് വലിയ ബോഡി ട്രാൻസ്ഫോർമേഷൻ നടത്താനൊരുങ്ങുകയാണ് താരം

Aswin AM

അഷുതോഷ് ഗൊവാരിക്കർ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ചിത്രത്തിൽ 25കാരനായി വേഷമിടാനൊരുങ്ങി ബോളിവുഡ് താരം ആമിർ ഖാൻ. ലൽക്കാറ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച് വലിയ ബോഡി ട്രാൻസ്ഫോർമേഷൻ നടത്താനൊരുങ്ങുകയാണ് താരം.

നേരത്തെ ദംഗൽ എന്ന ചിത്രത്തിനു വേണ്ടി ആമിർ ഇത്തരത്തിൽ വലിയ ബോഡി ട്രാൻസ്ഫോർമേഷൻ നടത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. പിയുഷ് ഗുപ്തയും നീരജ് സിങ്ങും ചേർന്നാണ് ലൽക്കാറയുടെ കഥയൊരുക്കുന്നത്. ഇന്ത‍്യൻ ക്രിക്കറ്റിലെ മുൻനിര താരത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്‍റെ പ്രമേയം. സൗഹൃദം, ദേശീയത, വിഭജനത്തിന്‍റെ മാനുഷിക ആഘാതം എന്നിവയും ചിത്രം ചർച്ച ചെയ്യും.

നേരത്തെ ക്രിക്കറ്റ് പശ്ചാത്തലമായി അഷുതോഷ് സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം ലഗാൻ വലിയ വിജയമായിരുന്നു. 2001ൽ ഇന്ത‍്യയിൽ നിന്നും ഓസ്കർ നോമിനേഷൻ ലഭിച്ച ചിത്രം കൂടിയാണ് ലഗാൻ. ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ആമിറിനൊപ്പം ഫർഹാൻ അക്തറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും.

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

ഒമാനിൽ നേരിയ ഭൂചലനം

'യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ'; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി താരതമ‍്യം ചെയ്ത് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു

മൂന്ന് മാസം ഗർഭിണിയായ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയിൽ

"ദേവന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാനില്ല"; എല്ലാവരും ടിവികെയിൽ ചേരണമെന്ന് നടി പ്രിയങ്ക