.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അഭിരാമി സുരേഷ്

 
Entertainment

"കല്യാണം കഴിക്കുമ്പോൾ ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തിക ഭദ്രതയും വേണം, ചേച്ചിയുടെ വിവാഹം എനിക്കും ട്രോമയാണ്"; അഭിരാമി

"ട്രസ്റ്റ് ഇഷ്യൂസ് ഉള്ളതുകൊണ്ട് എത്ര നല്ല ആളുകളെ കണ്ടാലും എനിക്ക് വിശ്വസിക്കാൻ കഴിയില്ല''

Namitha Mohanan

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയായ അഭിരാമി സുരേഷ് തന്‍റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച് തുറന്നു പറയുകയാണ്. താൻ വിവാഹം കഴിക്കാത്തതിന്‍റെ ഒരു കാരണം സഹോദരിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ ആണെന്നും ആ വിവാഹം കാരണം തനിക്കും ട്രോമകൾ ഉണ്ടായിട്ടുണ്ടെന്നും അഭിരാമി പറയുന്നു.

'ആ വിവാഹം കാരണം ചേച്ചിക്ക് മാത്രമല്ല എനിക്കും ട്രോമകളുണ്ടായിട്ടുണ്ട്, ഫാമിലി പാക്കേജ് പോലെയായിരുന്നു അത്. എന്‍റെ കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിനയമടക്കം എല്ലാം ഞാൻ നിർത്തിയതിന് ആ വ്യക്തിയുമായി നല്ല ബന്ധമുണ്ട്. ട്രസ്റ്റ് ഇഷ്യൂസ് ഉള്ളതുകൊണ്ട് എത്ര നല്ല ആളുകളെ കണ്ടാലും തനിക്ക് വിശ്വസിക്കാൻ കഴിയില്ല' അഭിരാമി പറയുന്നു.

"വിവാഹത്തോട് എതിർപ്പുള്ള ആളല്ല ഞാൻ, എന്നെങ്കിലും ഒരിക്കൽ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. കല്യാണം എന്നതിനോട് ഭയം മാറി ഇപ്പോൾ ഒരു ഫോബിയ പോലെയാണ്. ഡിവോഴ്‌സിലേക്ക് പോകുന്നതിനോട് ഒന്നും എനിക്ക് താല്പര്യം ഇല്ല. കല്യാണം കഴിക്കുകയാണെങ്കിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയതിന് ശേഷം മാത്രമായിരിക്കും, കാരണം എനിക്ക് ആ ബന്ധത്തിൽ എന്തെങ്കിലും പോരായ്മകൾ തോന്നിയാൽ ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തികം വേണം. പ്രേമം എനിക്ക് ഉണ്ടായിട്ടുണ്ട് തകർന്നിട്ടുണ്ട് കാരണം ട്രസ്റ്റ് ഇഷ്യൂസാണ്. ഞാൻ കല്യാണത്തിലേക്ക് എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യും എനിക്ക് അത് വേണ്ട." അഭിരാമി കൂട്ടിച്ചേർത്തു.

കേരളമടക്കം 5 സംസ്ഥാനങ്ങൾ‌ ഇലക്ഷൻ ചൂടിലേക്ക്; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിട്ട് 4 ന്

കപ്പ തിന്നാൻ വന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം; ജോസഫ് പാംപ്ലാനി

കവടിയാർ കൊട്ടാരത്തിലെ അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി; പരാതി നൽകി ഗൗരി ലക്ഷ്മി ബായ്

ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല; മൊജ്തബ ഖമനേയി ജീവനോടെയില്ലെന്ന് ട്രംപ്

തരൂരിനും അതൃപ്തി; തിരുവനന്തപുരത്തെ സ്ഥാനാർഥി ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നതായി പരാതി