അഭിരാമി സുരേഷും അവന്തികയും
ഗായിക അമൃത സുരേഷിന്‍റെ മകൾ അവന്തികയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് അമൃത കുറിപ്പു പങ്കുവച്ചിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് അമൃതയും സഹോദരിയും സോഷ്യൽ മീഡിയ താരവുമായ അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പാണ്.
തന്‍റെ വയറ്റിൽ പിറന്നതല്ലെങ്കിലും തന്നെ ആദ്യത്തെ കുഞ്ഞാണ് പാപ്പു എന്നാണ് അഭിരാമി കുറിച്ചത്. ചെറിയ പ്രായത്തിൽ ഒരുപാട് കാറ്റും മഴയും കണ്ട കുഞ്ഞാണ് നീ. അതെല്ലാം കടന്ന്, ഇന്ന് അതേ കൊടുങ്കാറ്റിനെ സ്വന്തം ശക്തിയാക്കി വളരുന്ന നിന്നെ കാണുന്നത് അഭിമാനമാണെന്നും അഭിരാമി കുറിച്ചു. കൈക്കുഞ്ഞായിരിക്കുന്ന സമയം മുതലുള്ള പാപ്പുവിന്‍റെ ചിത്രങ്ങളും അഭിരാമി പങ്കുവച്ചിട്ടുണ്ട്.
അഭിരാമിയുടെ കുറിപ്പ് വായിക്കാം
എന്റെ ജീവനായ പാപ്പുമൊൾക്ക് ഈ കുഞ്ഞമ്മയുടെ പിറന്നാൾ ആശംസകൾ. എന്റെ വയറ്റിൽ പിറന്നതല്ലെങ്കിലും, നീ എന്റെ ആദ്യത്തെ കുഞ്ഞ് തന്നെ അല്ലേ.. . പണ്ട് അമ്മു ചേച്ചി എന്നെ അങ്ങനെ ( my first child ) എന്ന് വിളിക്കുമ്പോൾ അതിന്റെ ആഴം എനിക്ക് മനസ്സിലായിരുന്നില്ല. ഇന്ന് നിന്നെ നോക്കുമ്പോൾ അത് എത്രത്തോളം സത്യമാണെന്ന് ഞാൻ അറിയുന്നു.
ചെറിയ പ്രായത്തിൽ ഒരുപാട് കാറ്റും മഴയും കണ്ട കുഞ്ഞാണ് നീ. അതെല്ലാം കടന്ന്, ഇന്ന് അതേ കൊടുങ്കാറ്റിനെ സ്വന്തം ശക്തിയാക്കി വളരുന്ന നിന്നെ കാണുന്നത് അഭിമാനമാണ്. കുഞ്ഞേ, ജീവിതം നിന്നെ എവിടെയൊക്കെ കൊണ്ടുപോയാലും ദൈവം നിന്നെ കാത്തുകൊള്ളട്ടെ. ഒരുപാട് നന്മയും സന്തോഷവും നിറഞ്ഞ ജീവിതം നിനക്കുണ്ടാകട്ടെ.
എന്റെ മോള് എത്ര വളർന്നാലും, ഞങ്ങൾക്ക് എന്നും നീ ഈ ചിത്രങ്ങളിലെ കുഞ്ഞുതന്നെ. I love you, എന്റെ പാപ്പുമോളെ