പ്രിയാമണി

 
Entertainment

വിജയ്‌ക്കൊപ്പം അഭിനയിച്ചത് മറക്കാനാവാത്ത അനുഭവം; 'ജനനായകന്‍' റിലീസിന് മുന്‍പ് മനസുതുറന്ന് പ്രിയാമണി

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ലാളിത്യവും വിനയവും തന്നെയാണ് തനിക്കേറ്റവും ആകര്‍ഷകമായി തോന്നിയതെന്ന് പ്രിയാമണി

Sarath Nath MS

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ കാത്തിരിപ്പിനിടെ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം 'ജനനായകന്‍' വീണ്ടും വാര്‍ത്തകളില്‍. ചിത്രത്തിന്റെ റിലീസിന് മുന്‍പ് നടി പ്രിയാമണി നായകനും ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

വിജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണെന്ന് പ്രിയാമണി പറഞ്ഞു. സെറ്റില്‍ എല്ലാവരോടും ഒരേ സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തിയാണ് വിജയിയെന്നും, ഒരു സൂപ്പര്‍താരത്തിന്റെ യാതൊരു ജാഡയും അദ്ദേഹത്തിനില്ലെന്നും നടി വ്യക്തമാക്കി.

വിജയ് ജന്മനാ ഒരു ലീഡറാണെന്നും, അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത ഓരോ നിമിഷവും തനിക്ക് പ്രത്യേക അനുഭവമായിരുന്നുവെന്നും പ്രിയാമണി പറഞ്ഞു. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവുമാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകന്‍' വിജയ്‌യുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, മമിത ബൈജു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ പ്രിയാമണിയും ഒരു വേഷം ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിനിടെ പ്രിയാമണിയുടെ ഈ തുറന്നുപറച്ചില്‍ വിജയ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. സൂപ്പര്‍താരത്തിന്റെ ഓഫ്-സ്‌ക്രീന്‍ വ്യക്തിത്വത്തെക്കുറിച്ചുള്ള നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകുകയാണ്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി