അജിത് കുമാര്‍

 
Entertainment

നിയന്ത്രണം വിട്ട് ട്രാക്കില്‍ വട്ടം കറങ്ങി കാര്‍, റേസിങ്ങിനിടെ അപകടത്തില്‍പ്പെട്ട് അജിത് കുമാര്‍

അപകടത്തില്‍ യാതൊരു പരുക്കുകളുമില്ലാതെ താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

Manju Soman

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാര്‍ അതിവേഗ കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. അജിത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് വട്ടം കറങ്ങുകയും ഗ്രാവലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തില്‍ യാതൊരു പരുക്കുകളുമില്ലാതെ താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ലെ മാന്ഡസ് കപ്പിന്റെ ക്വാളിഫിക്കേഷന്‍ സെഷനിലാണ് സംഭവമുണ്ടായത്. അപകടത്തിന്റെ വിഡിയോയും പുറത്തുവന്നു. ഇത് ആദ്യമായല്ല കാറോട്ട മത്സരത്തിനിടെ അജിത് അപകടത്തില്‍പ്പെടുന്നത്. 2025ല്‍ ഇറ്റലിയില്‍ നടന്ന ഇടി4 യൂറോപ്യന്‍ സീരീസിനിടെ വാഹനം അപകടത്തില്‍പ്പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

അതേ വര്‍ഷം തന്നെ സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിനിടയിലും അപകടത്തില്‍പ്പെട്ടു. കൂടാതെ 24 എച്ച് ദുബായ് മത്സരത്തിന്റെ പരിശീലനത്തിനിടയില്‍ തന്റെ പോര്‍ഷെ കാര്‍ തകര്‍ന്നിട്ടും താരം പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അജിത്തിന്റേതായി തിയറ്ററിലെത്തിയ ചിത്രങ്ങള്‍. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഡെയര്‍ഡെവിളിലാണ് അദ്ദേഹം അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ

ഗതാഗതക്കുരുക്ക്; താമരശേരി ചുരത്തിൽ വെള്ളിയാഴ്ച വരെ കർശന നിയന്ത്രണം