സ്റ്റേജിൽ കയറാനെത്തിയ നടൻ അരവിന്ദിനെ തള്ളിമാറ്റി സെക്യൂരിറ്റി, ചിരിച്ചുകൊണ്ട് വേദിവിട്ടു; വിഡിയോ വൈറൽ

 
Entertainment

സ്റ്റേജിൽ കയറാനെത്തിയ നടൻ അരവിന്ദിനെ തള്ളിമാറ്റി സെക്യൂരിറ്റി, ചിരിച്ചുകൊണ്ട് വേദിവിട്ടു; വിഡിയോ വൈറൽ

നിർമാതാവ് കണ്ണൻ രവിയുടെ മകന്‍റെ വിവാഹചടങ്ങിനിടെ ആണ് സംഭവമുണ്ടായത്

Manju Soman

നന്ദനം സിനിമയിൽ ശ്രീകൃഷ്ണനായി എത്തി മലയാളികളുടെ മനം കവർന്ന നടനാണ് അരവിന്ദ്. മലയാളത്തിലും തമിഴിലും അടക്കം നിരവധി സിനിമകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തെ സുരക്ഷ ഉദ്യോഗസ്ഥൻ തള്ളിമാറ്റുന്നതിന്‍റെ വിഡിയോ ആണ്. നിർമാതാവ് കണ്ണൻ രവിയുടെ മകന്‍റെ വിവാഹചടങ്ങിനിടെ ആണ് സംഭവമുണ്ടായത്.

വേദിയിലേക്ക് കയറാൻ ശ്രമിച്ച അരവിന്ദിനെ സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചു തള്ളുകയായിരുന്നു. സ്റ്റേജിലെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് താരത്തെ സ്റ്റേജിൽ നിന്ന് മാറ്റിയത്. മറുത്തൊന്നും പറയാതെ താരം ചിരിയോടെ വേദി വിടുന്നതും വിഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

സെക്യൂരിറ്റി ജീവനക്കാരൻ തിരക്കിനിടെ ആളറിയാതെ ചെയ്തതാണെങ്കിലും തള്ളിമാറ്റിയത് മോശമായിപ്പോയി എന്നാണ് വിമർശനം. സെക്യൂരിറ്റി ജീവനക്കാരൻ നന്ദനം കണ്ടിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലെന്നും കമന്‍റുകളുണ്ട്. അതിനിടെ താൻ സിനിമാ താരമാണെന്ന് പറയാതെ സെക്യൂരിറ്റി ജീവനക്കാരനെ അനുസരിച്ച് ചിരിയോടെ മാറി നിന്ന താരത്തിന്‍റെ എളിമയെയും പ്രശംസിക്കുന്നവരുണ്ട്.