വിജയ്‌യും സംഗീതയും വീണ്ടും ഒന്നിക്കുന്നു? പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പോർട്ടുകൾ!

 
Entertainment

വിജയ്‌യും സംഗീതയും വീണ്ടും ഒന്നിക്കുന്നു? പ്രശ്നങ്ങൾ പരിഹരിച്ചതായി റിപ്പോർട്ടുകൾ!

വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നാണ് വിവരം

Namitha Mohanan

അടുത്തിടെ തമിഴ് രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും ചൂടുപിടിച്ച വിവാദമായിരുന്നു വിജയ് - സംഗീത വിവാഹ മോചനം. 25 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് സംഗീത വിവാഹമോചന ഹർജി നൽകിയത്.

വിജയ്‌ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നായിരുന്നു സംഗീതയുടെ ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് അടക്കം വിജയ്-തൃഷ ബന്ധത്തെ ചൊല്ലിയും ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിവച്ചിരുന്നു.

ഇപ്പോഴിതാ വിജയ്‌യും സംഗീതയും വീണ്ടും ഒന്നിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നാണ് വിവരം. അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ ഒന്നിച്ചാണ് കഴിയുന്നതെന്നാണ് വിവരം.

വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 ന് ഔദ്യോഗികമായി ഇരുവരും ഒന്നിച്ച വിവരം പ്രഖ്യാപിക്കുമെന്നാണ് ഫാൻ ഗ്രൂപ്പുകൾ പറയുന്നത്. എന്നാൽ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

വ്യാജ ഒപ്പിട്ട് പെൻഷൻ കാശ് തട്ടിയെടുത്തു, ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്

ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!