മുരളി ഗോപിക്കൊപ്പം ജയലക്ഷ്മി
തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും മുരളി ഗോപിയുടെ അമ്മയുമായ എസ്.വി. ജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം.സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തി കവാടത്തിൽ. ഡോ. മിനു ഗോപി മകളാണ്.