റോണിയും ഭാര്യ അഞ്ജുവും

 
Entertainment

പ്രണയിച്ച് നടന്നപ്പോൾ ഓർത്തില്ലേ എന്ന് അമ്മായിയപ്പൻ‌, ഫ്രോഡ് എന്ന വിളി കേൾക്കാതിരിക്കാൻ അവൾ കൂടെ കൂടി: കുറിപ്പ്

ഭാര്യ അഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്

Manju Soman

നടൻ തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് ഡോ. റോണി ഡേവിഡ് രാജ്. എംബിബിഎസ് പഠനത്തിന് ശേഷമാണ് റോണി സിനിമാമേഖലയിൽ സജീവമാകുന്നത്. ഇപ്പോൾ തന്‍റെ 20ാം വിവാഹവാർഷികവുമായി ബന്ധപ്പെട്ട് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

സുരക്ഷിതമായ മെഡിക്കൽ കരിയർ ഉപേക്ഷിച്ച് സിനിമയിലേക്ക് വരാനുള്ള തീരുമാനത്തേക്കുറിച്ച് അമ്മായിയപ്പനോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടിയെക്കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ഭാവിയയിൽ ബുദ്ധിമുട്ടില്ലേ എന്ന് ചോദിച്ച് പിന്മാറുന്നവൻ ഫ്രോഡ് അല്ലേ എന്ന് അദ്ദേഹം ചോദിച്ചു എന്നാണ് റോണി കുറിക്കുന്നത്. ആ ഫ്രോഡ് വിളി കേൾക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് അഞ്ജു സോം ദുർഗടമായ പാതകളിൽ കൂടി തനിക്കൊപ്പം സഞ്ചാരം തുടങ്ങിയത് എന്നാണ് റോണി കുറിക്കുന്നത്. ഭാര്യ അഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്.

റോണിയുടെ കുറിപ്പ് വായിക്കാം

കുറച്ചു കാലം മെഡിക്കൽ പ്രാക്ടീസ് കഴിഞ്ഞു, "സിനിമ അഭിനയം" ആണ് മെയിൻ പ്രൊഫഷൻ ആക്കി മാറ്റാൻ പോകുന്നത് എന്ന് പറഞ്ഞപ്പോൾ പ്രസ്തുത അമ്മായിച്ചൻ പറഞ്ഞു പല തോതിൽ തടി തപ്പുനവന്മാരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഭാവിയിൽ നടൻ ആയി മാറും, ആ "സമയത്തു സ്ട്രഗിൾ ചെയ്യേണ്ടി വന്നാൽ അത് ബുദ്ധിമുട്ടാവില്ലേ" എന്ന് ചോദിച്ചു പിന്മാറുന്നവൻ ഫ്രോഡ് അല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. പ്രണയിക്കുന്ന സമയത്തു ഇതൊന്നും ഓർത്തില്ലേ??? ( സത്യമായും ഇത്രെയും ബുദ്ധിമുട്ടാണ് സിനിമ എന്ന് അന്ന് അറിയില്ലായിരുന്നു). ആ ഫ്രോഡ് വിളി കേൾക്കാൻ താല്പര്യമില്ലാത്തതു കൊണ്ട്, എന്നോടൊപ്പം അഞ്ചു സോം ദുർഗടമായ പാതകളിൽ കൂടി സഞ്ചാരം തുടങ്ങി ഇരുപതു വർഷങ്ങൾ. രണ്ടു പേർ കൂടെ ജോഹാനും നോഹയും

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുത്തന്‍ ചുവടുവയ്പ്പ്‌; സെമികണ്ടക്റ്റര്‍, എഐ, ക്ലീന്‍ എനര്‍ജി രംഗങ്ങളിലടക്കം കരാറുകള്‍

'എനര്‍ജി ഡ്രിങ്ക്' ഉന്മേഷം തരില്ല; 6 കമ്പനികള്‍ക്ക് നോട്ടീസ്‌

ഇന്ധനവില കുറയുമോ ? രണ്ടു മാസം കാത്തിരിക്കൂവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

മോ‌ദിയുടെ കുഞ്ഞനുജത്തി തകൈചി; ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ജപ്പാനും