ടോക്സിക് കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രമെന്ന് ശരത്കുമാർ

 
Entertainment

"ഗീതു മോഹൻദാസിന്‍റെ മികവിൽ ഞാൻ അത്ഭുതപ്പെട്ടുപോയി"; ടോക്സിക് കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രമെന്ന് ശരത്കുമാർ

കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രമാണ് ടോക്സിക് എന്നും ധീരമായ കാൽവയ്പ്പ് നടത്തിയ യാഷിനേയും ഗീതു മോഹൻദാസിനേയും അഭിനന്ദിക്കുകയാണെന്നും ശരത് കുമാർ

Manju Soman

ടോക്സിക് ടീമിനെ പ്രശംസിച്ച് തമിഴ്നടൻ ശരത് കുമാർ. സംവിധായിക ഗീതു മോഹൻദാസിന്‍റെ മികവിൽ താൻ അത്ഭുതപ്പെട്ടുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രമാണ് ടോക്സിക് എന്നും ധീരമായ കാൽവയ്പ്പ് നടത്തിയ യാഷിനേയും ഗീതു മോഹൻദാസിനേയും അഭിനന്ദിക്കുകയാണെന്നും ശരത് കുമാർ കൂട്ടിച്ചേർത്തു.

സിനിമാ സങ്കൽപ്പങ്ങൾക്കപ്പുറം കഥയെ ആവിഷ്കരിക്കുകയും രംഗങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുകയും ചെയ്ത സംവിധായിക ഗീതു മോഹൻദാസിന്‍റെ മികവിൽ ഞാൻ അത്ഭുതപ്പെട്ടുപോയി. ക്ലൈമാക്സിലെ പ്രയാസമേറിയ രംഗങ്ങൾ യാഷ് അനായാസം കൈകാര്യം ചെയ്തു. സാങ്കേതിക മികവ്, മികച്ച പ്രകടനം, ഗംഭീരമായ ദൃശ്യാവിഷ്കാരം എന്നിവകൊണ്ടും കാണേണ്ട ചിത്രമാണ് ഇത്. കാലത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ചിത്രം കൂടിയാണ്. ടീമിന്‍റെ പ്രയത്നങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ചിത്രം കണ്ടതിനു ശേഷം സിനിമയെക്കുറിച്ച് അഭിപ്രായം പറയൂ.- ശരത് കുമാർ പറഞ്ഞു.

ഏഷ‍്യൻ ഗെയിംസ്: വീണ്ടും ഇന്ത‍്യൻ പുരുഷ ടീം കോച്ചായി വി.വി.എസ്. ലക്ഷ്മൺ

കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത അഘോരി പിടിയിൽ

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; വിദ‍്യാർഥികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

എന്തിന് സുകുമാരക്കുറുപ്പാക്കി? പിന്നിൽ‌ ഗൂഢാലോചന; പ്രതികരണവുമായി ദാമോദര മേനോൻ

പൊതുസ്ഥലങ്ങളെല്ലാം പൂർണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ