ശാന്തി നാരായണസാമി

 
Entertainment

ശിവാജി ഗണേശന്‍റെ മകൾ ശാന്തി അന്തരിച്ചു

നടൻ പ്രഭു സഹോദരനാണ്

Manju Soman

ചെന്നൈ: ശിവാജി ഗണേശന്‍റെ മകളും നിർമാതാവുമായി ശാന്തി നാരായണസാമി അന്തരിച്ചു. 71 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. നടൻ പ്രഭു സഹോദരനാണ്.

ശിവാജി ഗണേശന്‍റേയും കമലയുടേയും മൂത്തമകളാണ് ശാന്തി. അച്ഛന്‍റെ സൂപ്പർഹിറ്റ് ചിത്രം തങ്കപതക്കം അടക്കം നിരവധി സിനിമകൾ ശാന്തി നിർമിച്ചു. തേൻമൊഴി, വെട്രിവിഴ, നീതിയിൻ നിഴൽ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ശിവാജി ഗണേശന്‍റെ വത്സരവാക്കത്തെ കുടുംബവീട്ടിലാണ് ശാന്തിയും കുടുംബവും താമസിച്ചിരുന്നത്. സിനിമാ നിർമാതാവായ രാം കുമാർ, തേൻമൊഴി എന്നിവർ സഹോദരങ്ങളാണ്.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

പോക്സോ കേസിൽ പ്രതിയായ കായിക അധ‍്യാപകൻ എസ്പി ഓഫിസിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി