ഐശ്വര്യ ദേവൻ വിവാഹിത‍യായി

 
Entertainment

പൃഥ്വിരാജിന്‍റെ 'സിംഹാസനം' നായിക ഐശ്വര്യ ദേവൻ വിവാഹിത‍യായി, വരൻ അവിനാഷ്

സോഷ്യൽ മീഡിയയിലൂടെ ഐശ്വര്യ തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്

Manju Soman

നടി ഐശ്വര്യ ദേവൻ വിവാഹിതയായി. അവിനാഷ് സോമശേഖരനാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ ഐശ്വര്യ തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ സിംഹാസനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ. ചിത്രത്തിൽ നന്ദ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് ചുവടുവച്ചത്. ‘കർമ്മയോദ്ധ’, ‘ദ് ഹിറ്റ് ലിസ്റ്റ്’, ‘താങ്ക് യൂ’, ‘ശ്രീനിവാസൻ പറഞ്ഞ കഥ’ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും ഐശ്വര്യ വേഷമിട്ടിട്ടുണ്ട്. തമിഴിൽ ധനുഷ് നായകനായ ‘അനേഗൻ’, കന്നഡയിൽ ‘ജയ് ലളിത’, ഹിന്ദിയിൽ ‘കാശി ഇൻ സെർച്ച് ഓഫ് ഗംഗ’ എന്നീ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 2017-ൽ ഫെമിന മിസ് ഇന്ത്യ മഹാരാഷ്ട്ര കിരീടവും താരം സ്വന്തമാക്കിയിരുന്നു.

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി