അംബിക, വിജയ്‌യും തൃഷയും

 
Entertainment

"ഞാനായിരുന്നെങ്കിൽ സുഹൃത്തിന് ചീത്തപ്പേരുണ്ടാക്കില്ല, മാറി നിൽക്കുമായിരുന്നു"; തൃഷയ്ക്കെതിരേ അംബിക

വിജയ്‌യുമായുള്ള സൗഹൃദം തൃഷ അവസാനിപ്പിക്കണമെന്ന് താൻ ഒരിക്കലും പറയില്ലെന്നും അംബിക

Manju Soman

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷയും തമ്മിലുള്ള സൗഹൃദം വാർത്തകൾ നിറയാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും പല പരിപാടികൾക്കും ഒന്നിച്ച് പങ്കെടുത്തത് വലിയ രീതിയിൽ ചർച്ചയായിരുന്നു. അടുത്തിടെ നടൻ അജിത് പങ്കെടുത്ത കാർ റേസിങ് മത്സരം കാണാൻ ഇരുവരും എത്തിയിരുന്നു. ഇതിനിടെ തൃഷ തന്‍റെ അടുത്തേക്ക് വന്നതോടെ ക്യാമറയിൽ നിന്ന് മുഖം മാറ്റുന്ന വിജയ്‌യുടെ വിഡിയോ വൈറലായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന നടി അംബിക.

രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന വിജയ്‌യുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നുണ്ടെങ്കിൽ തൃഷ ഒരടി പിന്നോട്ട് മാറി നിൽക്കണം എന്നാണ് അംബിക പറയുന്നത്. വിജയ്‌യുമായുള്ള സൗഹൃദം തൃഷ അവസാനിപ്പിക്കണമെന്ന് താൻ ഒരിക്കലും പറയില്ലെന്നും അംബിക കൂട്ടിച്ചേർത്തു. തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

ഇന്‍ഡസ്ട്രിയിൽ നല്ല സൗഹൃദത്തിലുള്ളവരുണ്ട്. രണ്ടുപേർ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ടെങ്കിൽ അതിൽ ഒരാൾ ജീവിതത്തിൽ വലിയൊരു പദവിയിൽ എത്തുമ്പോൾ ആ സൗഹൃദം ഉപേക്ഷിക്കണമെന്നോ അതിനു വേറെ നിറം നൽകണമെന്നോ ഞാൻ പറയില്ല. എന്നാൽ സൗഹൃദത്തിന് ഒരു പരിധി വേണം. ഞാനാണ് ഇങ്ങനെയൊരു സ്ഥാനത്തെങ്കിൽ, ഞങ്ങൾ ഒന്നിച്ചു നടക്കുന്നത് ആ സുഹൃത്തിന് അനാവശ്യമായ ചീത്തപ്പേരുണ്ടാക്കിയാൽ ഞാൻ ആ സദസിൽ നിന്ന് മാറിനിൽക്കും. ആ സൗഹൃദത്തിന് ശരിയായ മൂല്യം കൽപിക്കുന്ന ആളായിരിക്കും. എന്‍റെ പേരിൽ അയാൾക്കൊരു നെഗറ്റീവ് ഉണ്ടാകുന്നുണ്ടെങ്കിൽ അതിനുള്ള സൗഹചര്യം ഞാൻ ഒഴിവാക്കും. അതാണ് എന്‍റെ അഭിപ്രായം.- അംബിക പറഞ്ഞു.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചോക്ലേറ്റ് കഴിച്ചു, കുളിക്കാനായി പോയ 23കാരി കുഴഞ്ഞു വീണു മരിച്ചു, അന്വേഷണം

ബിജെപി എംഎൽഎയുമായി ബന്ധമുള്ള സ്ഥാപനം പിന്മാറി; മോദിയുടെ 'സ്കൂൾ സഹപാഠി'ക്ക് ഭൂമി തിരികെ ലഭിക്കും

ഗുരു നിർദേശിച്ചു; കോടികൾ ആസ്തിയുള്ള എംഎൽഎ യാചകനായി!

റഷ്യയിൽ കരസേനാ മേധാവി ധീരജ് സേത്തിന്‍റെ ത്രിദിന സന്ദർശനം